Quantcast

കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്

കോടതി നിര്‍ദേശിച്ചിട്ടും വടകരയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കള്ള വോട്ടിന് സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വി.എം സുധീരനും...

MediaOne Logo

Web Desk

  • Published:

    30 April 2019 9:12 AM GMT

കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്
X

കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോടതി നിര്‍ദേശിച്ചിട്ടും വടകരയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കള്ള വോട്ടിന് സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വി.എം സുധീരനും ആവശ്യപ്പെട്ടു.

പ്രിസൈഡിഗ് ഓഫീസർമാർക്ക് മതിയായ പരിശീലനം നൽകാത്തതാണോ അവരുടെ രാഷ്ട്രീയ ചായ്‍വാണോ സംഭവത്തിന് പിന്നിലെന്ന് അന്വഷിക്കണം. താൻ മത്സരിച്ച വടകരയിൽ അറുപത് ബൂത്തുകളിൽ കള്ള വോട്ട് നടന്നു. ബൂത്തുകളെ സംബന്ധിച്ച താൻ പരാതി നൽകിയിട്ടും പോലീസ് കേട്ടില്ലെന്നും പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും മുരളീധരൻ പറഞ്ഞു.

കള്ളവോട്ട് പ്രശ്നത്തിൽ സി.പി.എം പ്രതിക്കൂട്ടിലാണെന്നും ഇത് തുറന്ന് പറയാൻ അവർ സന്നദ്ധമാകണമെന്നും വി.എം സുധീരൻ ആവശ്യപ്പെട്ടു. കള്ളവോട്ട് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും സുധീരൻ പറഞ്ഞു.

TAGS :

Next Story