നിക്കാബ് ധരിക്കരുതെന്ന എം.ഇ.എസ് സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാക്കി സമസ്ത
വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധ സംഗമത്തിൽ സമസ്ത നേതാക്കൾ വ്യക്തമാക്കി.
നിക്കാബ് ധരിക്കരുതെന്ന എം.ഇ.എസ് സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാക്കി സമസ്ത. വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധ സംഗമത്തിൽ സമസ്ത നേതാക്കൾ വ്യക്തമാക്കി.
പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സമസ്ത യുവജനവിഭാഗം എസ്.വൈ.എസിന്റെ മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ എം.ഇ.എസ് സർക്കുലറിനെതിരെ പ്രതിഷേധ സംഗമം നടത്തിയത്. പ്രതിഷേധ സംഗമം എസ്.വൈ.എസ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ ഭാഷയിലായിരുന്നു എം.ഇ.എസിന്റെ നിലപാടിനെതിരെ സമസ്ത നേതാക്കളുടെ പ്രതികരണം. നിഖാബ് ധരിച്ച് ഒരു പെണ്‍കുട്ടി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് തടയാൻ എം.ഇ.എസിനെ അനുവദിക്കില്ലെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് എം.ഇ.എസ് സര്‍ക്കുലർ ഇറക്കിയത്. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതോടെ ഉത്തരവ് നടപ്പിലാക്കാനാണ് എം.ഇ.എസ് ഒരുങ്ങുന്നത്.
Adjust Story Font
16