ട്രാക്കിലെ കുതിപ്പിനൊപ്പം പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയവുമായി അപർണ്ണ റോയി
തിരുവമ്പാടി സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണയ്ക്ക് കൊമേഴ്സ് ഗ്രൂപ്പിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കിയാണ് അപർണ്ണ പഠനത്തിലും താരമായത്.
ട്രാക്കിലെ കുതിപ്പിനൊപ്പം പ്ലസ് ടു പരീക്ഷയിലും മിന്നുന്ന വിജയവുമായി കായിക താരം അപർണ്ണ റോയി. തിരുവമ്പാടി സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണയ്ക്ക് കൊമേഴ്സ് ഗ്രൂപ്പിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കിയാണ് അപർണ്ണ പഠനത്തിലും താരമായത്. അപർണയുടെ സഹപാഠിയും കായികതാരവുമായ നിയ ജോസിനും ‘സമ്പൂർണ വിജയ’മുണ്ട്. സംസ്ഥാന , ദേശീയ മത്സരങ്ങളിലും അന്താരാഷ്ട്ര തലത്തിലും നിരവധി മെഡലുകൾ അപർണ്ണ നേടിയിട്ടുണ്ട്. നിരവധി മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാൽ അപർണ്ണയ്ക്ക് പലപ്പോഴും ക്ലാസ്സിലെത്താൻ സാധിച്ചിരുന്നില്ല. അധ്യാപകരും കൂട്ടുകാരും സഹായിക്കാറാണ് പതിവെന്ന് അപർണ്ണ പറഞ്ഞു.
മിസ്സായ നോട്ടൊന്നും എഴുതി എടുക്കാറില്ല .ടെക്സ്റ്റ് പുസ്തകങ്ങളാണ് പഠിക്കാറ്. ഇത്തവണ പരീക്ഷയ്ക്ക് തൊട്ട് മുൻപായാണ് ഗുജറാത്തിലെ നാദിയാദിൽ വെച്ച് ദേശീയ സ്കൂൾ മീറ്റ് നടന്നത്. അതിനാൽ തന്നെ പാഠപുസ്തകങ്ങളും ഒപ്പം കൊണ്ടുപോയിരുന്നു. പക്ഷേ മീറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പഠനം നടന്നില്ല..അപര്‍ണ്ണ പറയുന്നു. എങ്കിലും മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് അപർണ്ണ . വിവിധ മത്സരത്തിലെ മെഡൽ നേട്ടത്തിനുള്ള ഗ്രേസ് മാർക് കൂടി ചേർത്താണ് അപർണക്ക് 1200 മാർക്ക് ലഭിച്ചത്. സീനിയർ അത് ലറ്റിക് മീറ്റിനുള്ള പരിശീലനത്തിലാണ് അപർണ്ണ റോയിയിപ്പോൾ.
Adjust Story Font
16