കാസര്‍കോട്ടെ റീപോളിങ്: മുന്നണികളും സ്ഥാനാര്‍ഥികളും സജീവം
ജയ പരാജയങ്ങളെ റീപോളിങ് സ്വാധീനിച്ചേക്കും. അതുകൊണ്ട് തന്നെ റീപോളിങിനെ അതീവ ഗൌരവമായാണ് എല്‍.ഡി.എഫും യു.ഡി.എഫും സമീപിക്കുന്നത്.
കാസര്‍കോട് മണ്ഡലത്തിലെ റീപോളിങിനെ അതീവ ഗൌരവത്തോടെയാണ് മുന്നണികള്‍ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ബൂത്തുകളിലെ പരസ്യ പ്രചാരണത്തില്‍ സജീവമാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന മൂന്ന് ബൂത്തുകളില്‍ റീപോളിങ് നടക്കും. രാജ്യത്ത് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് റീപോളിങ് നടക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് റീപോളിങ് നടത്തുന്നത്. റീപോളിങിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ബൂത്തുകളില്‍ പരസ്യ പ്രചാരണത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടത്തുന്നത്. കാസര്‍കോട് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലാണ് റീപോളിങ് നടക്കുക. കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലാണ് മൂന്ന് ബൂത്തുകളും. ആദ്യ കള്ളവോട്ട് ആരോപണം വന്ന പിലാത്തറയിലെ 19ആം നമ്പര്‍ ബൂത്തിലും പിന്നീട് പുറത്ത് വന്ന പുതിയങ്ങാടിയിലെ 69, 70 ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്. പിലാത്തറയിലെ ബൂത്ത് എല്‍.ഡി.എഫിന്‍റെ ശക്തി കേന്ദ്രത്തിലെ ബൂത്താണെങ്കില്‍ പുതിയങ്ങാടിയിലെ 69, 70 ബൂത്തുകള്‍ മുസ്‍ലിം ലീഗ് ശക്തികേന്ദ്രത്തിലാണ്.
പിലാത്തറയിലെ 19ആം നമ്പര്‍ ബൂത്തില്‍ ആകെ 1091 വോട്ടര്‍മാരും പുതിയങ്ങാടിയിലെ 69ആം നമ്പര്‍ ബൂത്തില്‍ 1039 വോട്ടര്‍മാരും 70ആം നമ്പര്‍ ബൂത്തില്‍ 903 വോട്ടര്‍മാരുമാണുള്ളത് . ഇതില്‍ ഏപ്രില്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ പിലാത്തറയിലെ 19ആം നമ്പര്‍ ബൂത്തില്‍ 965 പേര്‍ വോട്ട് രേഖപ്പെടുത്തി. പുതിയങ്ങാടി 69ആം നമ്പര്‍ ബൂത്തില്‍ 827 പേരും 70ആം നമ്പര്‍ ബൂത്തില്‍ 718 പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
മണ്ഡലത്തില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണുള്ളത്. കൂടാതെ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി എന്നാണ് എല്‍.ഡി.എഫ് - യു.ഡി.എഫ് വിലയിരുത്തല്‍. ജയ പരാജയങ്ങളെയും റീപോളിങ് സ്വാധീനിച്ചേക്കും. അതുകൊണ്ട് തന്നെ റീപോളിങിനെ അതീവ ഗൌരവമായാണ് എല്‍.ഡി.എഫും യു.ഡി.എഫും സമീപിക്കുന്നത്. റീപോളിങിന്‍റെ പരസ്യ പ്രചാരണ ദിനമായ ഇന്ന് പ്രചാരണത്തില്‍ മുന്നണികളുടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മൂന്ന് ബൂത്തുകളിലും സജീവമാണ്.
Adjust Story Font
16