യൂണിവേര്‍സിറ്റി കോളജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചു
എസ്.എഫ്.ഐയുടെ ഏകസംഘടനാ സംവിധാനവും അക്രമവും അവസാനിപ്പിക്കുമെന്ന് എ.ഐ.എസ്.എഫ്, എ.ബി.വി.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം
തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ബി.വി.പി സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു എ.ഐ.എസ്.എഫ് പ്രവര്‍ത്തകന് പരിക്കേറ്റു. യൂണിവേര്‍സിറ്റി കോളജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചു.
എസ്.എഫ്.ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ഭരണകക്ഷിയായ സി.പി.ഐ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകരുടെ പ്രകടനം. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ച പ്രകടനക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പരിക്കേറ്റ അതുല്‍ എന്ന പ്രവര്‍ത്തകനെ ജന. ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.ഐയുടെ ഏകസംഘടനാ സംവിധാനവും അക്രമവും അവസാനിപ്പിക്കുമെന്ന് എ.ഐ.എസ്.എഫ്, എ.ബി.വി.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. കോളജിലെ സദാചാര ഗുണ്ടായിസത്തിനെതിരെ എ.ബി.വി.പി പാട്ടുപാടി പ്രതിഷേധിച്ചു.
Adjust Story Font
16