Quantcast

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റി നൽകുന്നത് സംബന്ധിച്ച് തർക്കം

ജൂണിൽ സി.ഐ.ടി.യു ,ടി.ഡി.എഫ് യൂണിയനുകളുടെ ഓപ്ഷനിൽ പങ്കെടുക്കാനുള്ള അംഗീകാരം അവസാനിച്ചിരുന്നു

MediaOne Logo

Jaisy Thomas

  • Published:

    26 Sep 2019 2:41 AM GMT

കെ.എസ്.ആർ.ടി.സി   ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റി നൽകുന്നത് സംബന്ധിച്ച് തർക്കം
X

കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലെ ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റി നൽകുന്നത് സംബന്ധിച്ച് തർക്കം. ഓപ്ഷൻ സമയത്ത് സി.ഐ.ടി.യു, ടി.ഡി.എഫ് യൂണിയൻ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചത് മറ്റ് യൂണിയനുകൾ എതിർത്തു. ജൂണിൽ സി.ഐ.ടി.യു ,ടി.ഡി.എഫ് യൂണിയനുകളുടെ ഓപ്ഷനിൽ പങ്കെടുക്കാനുള്ള അംഗീകാരം അവസാനിച്ചിരുന്നു.

ഓരോ ആറ് മാസം കഴിയുമ്പോഴും സീനിയോറിറ്റി അനുസരിച്ച് ജീവനക്കാർക്ക് സ്യൂട്ടി മാറ്റി നൽകാറുണ്ട്. ഈ മാസം 29 ന് മുമ്പ് ഇത്തവണത്തെ ഓപ്ഷൻ പൂർത്തിയാക്കണമെന്ന് ചീഫ് ഓഫീസ് അറിയിച്ചിരുന്നു. തമ്പാനൂർ ഡിപ്പോയിലെ ഓപ്ഷൻ സമയത്ത് സി.ഐ.ടി.യു, ടി.ഡി.എഫ് യൂണിയൻ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചത് മറ്റ് യൂണിയനുകൾ എതിർത്തു. ജൂണിൽ സി.ഐ.ടി.യു ,ടി.ഡി.എഫ് യൂണിയനുകളുടെ ഓപ്ഷനിൽ പങ്കെടുക്കാനുള്ള അംഗീകാരം അവസാനിച്ചിരുന്നു.

തർക്കത്തെ തുടർന്ന് ഓപ്ഷൻ നടപടികൾ നിർത്തിവച്ചു. അംഗീകാരമില്ലാതെ പങ്കെടുത്തതിനെ പറ്റി സി.ഐ.ടി.യു നേതാക്കളോട് ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

TAGS :

Next Story