പുതിയ ഗതാഗത പിഴ നിരക്ക് ഇങ്ങനെ.. വീഡിയോയുമായി കേരള പൊലീസ്
ഗതാഗത നിയമലംഘനങ്ങളും പുതുക്കിയ പിഴയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കേരള പൊലീസ്.
കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ പിഴ കുറയ്ക്കാന്‍ കേരളം തയ്യാറായി. ഗതാഗത നിയമലംഘനങ്ങളും പിഴയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കേരള പൊലീസ്. സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി രസകരമായ വീഡിയോ ആണ് കേരള പൊലീസ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.
പുതുക്കിയ പിഴ
ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍- 500 രൂപ
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍- 2000 രൂപ
ഈ കുറ്റം ആവര്‍ത്തിച്ചാല്‍- 5000 രൂപ
അന്തരീക്ഷ ശബ്ദമലിനീകരണത്തിന്- 2000 രൂപ
ആവര്‍ത്തിച്ചാല്‍- 10000 രൂപ
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍- 1000 രൂപ
മദ്യപിച്ച് വാഹനം ഓടിച്ചാല്‍- 10000 രൂപ
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍- 500 രൂപ
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍- 5000 രൂപ
അമിതവേഗത- എല്‍.എം.വി- 1500
അമിത വേഗത- മീഡിയം, ഹെവി വാഹനങ്ങള്‍- 3000
സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍- 500 രൂപ
രണ്ടില്‍ കൂടുതല്‍ ആളുകള്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്താല്‍- 1000 രൂപ
ആംബുലന്‍സിനും ഫയര്‍ സര്‍വീസിനും സൈഡ് കൊടുക്കാതിരുന്നാല്‍- 5000 രൂപ
Adjust Story Font
16