പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍
ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്

പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തി വിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിൽ ആളെ ഇറക്കി വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്ന് വ്യക്തമാക്കി . നിലയ്ക്കൽ മുതൽ പമ്പ വരെ അനധികൃത പാർക്കിംഗ് നടത്തിയാൽ പൊലീസിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
ചെറു വാഹനങ്ങൾക്ക് പമ്പയിലേക്ക് പോകാൻ നിയന്ത്രണ ഏർപ്പെടുത്തിയതിനെതിരെയുള്ള സ്വകാര്യ ഹരജിയിലായിരുന്നു ഹൈക്കോടതി സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് 12 സീറ്റ് വരെയുള്ള ചെറുവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. തിരക്ക് കൂടുന്ന സമയത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിൽ ഒരു നിയന്ത്രണം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം തമിഴ്നാട്ടിൽ നിന്ന് പിതാവിനൊപ്പം എത്തിയ പന്ത്രണ്ട് വയസുകാരിയെ പൊലീസ് പമ്പയിൽ വെച്ചു തടഞ്ഞു കുട്ടിയെ ഗാർഡ് റൂമിൽ ഇരുത്തിയ പിതാവിനെ സന്നിധാനത്തേക്ക് കടത്തി വിടുകയും ചെയ്തു .
Adjust Story Font
16