Quantcast

കഴിഞ്ഞ ദിവസമുണ്ടായ ഞങ്ങളുടെ പൊന്നു മോള്‍ ഇനി മുതല്‍ ഷെഹ്‍ലയാണ്..ഷെഹ്‍ല വി.രാജേഷ്

മനുഷ്യത്വം മനസ്സിൽ മരവിച്ചാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അദ്ധ്യാപകനൊപ്പമല്ല ഞാനുൾപ്പടെയുള്ള 98% അദ്ധ്യാപക സമൂഹം

MediaOne Logo

Web Desk

  • Published:

    25 Nov 2019 6:50 AM GMT

കഴിഞ്ഞ ദിവസമുണ്ടായ ഞങ്ങളുടെ പൊന്നു മോള്‍  ഇനി മുതല്‍ ഷെഹ്‍ലയാണ്..ഷെഹ്‍ല വി.രാജേഷ്
X

കേരളത്തിന്റെ മനസാക്ഷിക്ക് മുന്നില്‍ ഷെഹ്‍ല ഷെറിന്‍ ഒരു നോവായി മാറിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ആ പത്തു വയസുകാരിയുടെ നിഷ്ക്കളങ്കമായി പുഞ്ചിരി എങ്ങിനെ മനസില്‍ നിന്നും മായാനാണ്. ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ ഷെഹ്‍ല അധ്യാപകന്റെ അനാസ്ഥ കൊണ്ട് മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു. കേരളത്തിലെ അധ്യാപക സമൂഹത്തിന് മുഴുവന്‍ നാണക്കേടായിരുന്നു ഈ സംഭവം. എന്നാല്‍ എല്ലാ അധ്യാപകരും ഈ ഗണത്തില്‍ പെടുന്നവരല്ല എന്ന് പറയുകയാണ് മറ്റൊരു അധ്യാപകനായ വി.വി രാജേഷ്. തനിക്ക് ഈയിടെ പിറന്ന കുട്ടിക്ക് ഷെഹല എന്നാണ് രാജേഷ് പേര് നല്‍കിയിരിക്കുന്നത്.

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഷഹല മോൾ..വേദനയാണ്..ഓർമ്മയാണ്..ഓർമ്മപ്പെടുത്തലാണ്..മറക്കില്ല ഒരിക്കലും

വയനാട്ടിലെ സർവ്വജന സ്കൂളിലെ കൊച്ചു മിടുക്കി ഈ ലോകത്തു നിന്നും യാത്ര പറഞ്ഞത് ഇപ്പോഴും നമ്മുടെ കേരള സമൂഹം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല.. പാമ്പ് കടിച്ചു എന്നതിലപ്പുറം ആ ക്ലാസ്സിലുണ്ടായിരുന്ന അദ്ധ്യാപകന്റെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇന്നും ഷഹല മോൾ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് ഞാനുൾപ്പെടുയുള് അദ്ധ്യാപക സമൂഹം .മനുഷ്യത്വം മനസ്സിൽ മരവിച്ചാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അദ്ധ്യാപകനൊപ്പമല്ല ഞാനുൾപ്പടെയുള്ള 98% അദ്ധ്യാപക സമൂഹം.. എന്നെയും കുടുംബത്തേയും ആഴത്തിൽ വേദനിപ്പിച്ചതാണ് ഈ സംഭവം അതിനാൽ ഞങ്ങൾ (രാജേഷ് ,ഉഷസ്സ്, ആരുഷ്) തീരുമാനിച്ചു കഴിഞ്ഞു ഇന്നലെ (23/11/2019 ) ഞങ്ങൾക്കു പിറന്ന ഞങ്ങളുടെ പൊന്നുമോൾ ഇന്നു മുതൽ ഞങ്ങളുടെ ഷഹല മോളാണ് ....അതെ അവൾ ഇനി ഷെഹല വി.രാജേഷ് ... മറക്കില്ലൊരിക്കലും ഞങ്ങൾ ഷഹല മോളെ..

ഷഹല മോൾ വേദനയാണ് ഓർമ്മയാണ് ഓർമ്മപ്പെടുത്തലാണ് മറക്കില്ല ഒരിക്കലും വയനാട്ടിലെ സർവ്വജന സ്കൂളിലെ കൊച്ചു മിടുക്കി ഈ...

Posted by V V Rajesh Emd on Sunday, November 24, 2019
TAGS :

Next Story