Quantcast

സ്കൂള്‍ കലോത്സവം ഇനി മുതല്‍ ഗ്രാമോത്സവം 

സംസ്ഥാന സ്കൂള്‍ കലോത്സവം ഇനി മുതല്‍ ഗ്രാമോത്സവം എന്ന പേരില്‍ അറിയപ്പെടും

MediaOne Logo

Web Desk

  • Published:

    1 Dec 2019 12:06 PM GMT

സ്കൂള്‍ കലോത്സവം ഇനി മുതല്‍ ഗ്രാമോത്സവം 
X

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സമാപനം. പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അടുത്ത തവണ മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പേര് ഗ്രാമോത്സവമെന്ന് പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ചലച്ചിത്ര സംവിധായകനും നടനുമായ രമേശ് പിഷാരടി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂളുകളിൽ പാലക്കാട് ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ് ചാമ്പ്യൻപട്ടം. സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശൂരും ഒന്നാം സ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തിൽ കണ്ണൂർ, കാസർകോഡ്, പാലക്കാട്,കോഴിക്കോട് ജില്ലകൾ 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

TAGS :

Next Story