പിണറായി വിജയന്‍ നിങ്ങളിത് കാണുന്നില്ലെ, കണ്ടില്ലെങ്കില്‍ കണ്ണ് തുറന്ന് കാണണം; ആയിഷ റെന്നക്കെതിരായ സി.പി.ഐ.എം പ്രവര്‍ത്തകരുടെ മോശം പ്രതികരണത്തില്‍ വിമര്‍ശവുമായി ബല്‍റാം
പിണറായി വിജയന്‍ നിങ്ങളിത് കാണുന്നില്ലെ, ഇതുവരെ കണ്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും കണ്ണ് തുറന്ന് കാണണം. കാരണം നിങ്ങളുടെ പേരിലാണ് ഈ അസഹിഷ്ണുത മുഴുവന്‍ അരങ്ങേറുന്നത്
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയില്‍ വെച്ച് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്നക്ക് നേരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണമുണ്ടായ സംഭവത്തില്‍ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ.
പിണറായി വിജയന്‍ നിങ്ങളിത് കാണുന്നില്ലെ, ഇതുവരെ കണ്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും കണ്ണ് തുറന്ന് കാണണം. കാരണം നിങ്ങളുടെ പേരിലാണ് ഈ അസഹിഷ്ണുത മുഴുവന്‍ അരങ്ങേറുന്നത് എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ്, ഒരു വാക്ക് കൊണ്ടെങ്കിലും ഇതിനെ തള്ളിപ്പറയാന്‍ തയ്യാറാകണമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
“സമീപകാലത്ത് നിങ്ങളുടെ സർക്കാരിനെതിരെയും പ്രത്യേകിച്ച് നിങ്ങളുടെ പോലീസിനെതിരെയും വിമർശനമുന്നയിക്കുന്ന ഏതൊരു സാധാരണക്കാരേയും നിങ്ങളുടെ അണികളെന്ന് അവകാശപ്പെടുന്ന ആൾക്കൂട്ടം ഇങ്ങനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാൻ നോക്കുന്ന പ്രവണത ശക്തിപ്പെടുന്നതായാണ് കാണാൻ കഴിയുന്നതെന്ന്” ബല്‍റാം ഫേസ്ബുക്കിലൂടെ കുറിക്കുന്നു.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയില്‍ വെച്ചാണ് ആയിഷ റെന്നക്ക് നേരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും മോശം പ്രതികരണം ഉണ്ടായത്. കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിച്ച ആയിഷയ്‌ക്കെതിരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ശ്രീ പിണറായി വിജയൻ,
നിങ്ങളിത് കാണുന്നില്ലേ?
ഇതുവരെ കണ്ടില്ലെങ്കിൽ ഇപ്പോഴെങ്കിലും കണ്ണു തുറന്ന് കാണണം.
കാരണം, നിങ്ങളുടെ പേരിലാണ് ഈ അസഹിഷ്ണുത മുഴുവൻ അരങ്ങേറുന്നത്.
"അന്റെ അയ്പ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി" എന്ന് സംഘ് പരിവാർ ഫാഷിസത്തിനെതിരെ തെരുവിൽ പോരാടുന്ന ഒരു പെൺകുട്ടിയോട് ഇവിടെ ആക്രോശിച്ചത് കൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവൽക്കരിക്കാൻ വരട്ടെ, സമീപകാലത്ത് നിങ്ങളുടെ സർക്കാരിനെതിരെയും പ്രത്യേകിച്ച് നിങ്ങളുടെ പോലീസിനെതിരെയും വിമർശനമുന്നയിക്കുന്ന ഏതൊരു സാധാരണക്കാരേയും നിങ്ങളുടെ അണികളെന്ന് അവകാശപ്പെടുന്ന ആൾക്കൂട്ടം ഇങ്ങനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാൻ നോക്കുന്ന പ്രവണത ശക്തിപ്പെടുന്നതായാണ് കാണാൻ കഴിയുന്നത്.
ഇതിനെതിരെ നാളിതുവരെ നിങ്ങൾ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മാത്രമല്ല, സോഷ്യൽ മീഡിയയിലെ നിസ്സാര വിമർശനങ്ങളുടെ പേരിൽ നിങ്ങളും നിങ്ങളുടെ ഓഫീസും സമ്മർദ്ദം ചെലുത്തി നിരവധി പേർക്കെതിരെ ക്രിമിനൽ നടപടികൾ എടുത്തിട്ടുമുണ്ട്. വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല എന്ന നിങ്ങളുടെ ആ സന്ദേശമാണ് നിങ്ങളുടെ അണികളായ ആൾക്കൂട്ടം ആർത്തട്ടഹസിച്ച് നടപ്പാക്കുന്നത്.
അതിനാൽ നേരിട്ടല്ലെങ്കിലും നിങ്ങൾക്കും ഇതിൽ പങ്കുണ്ട് ശ്രീ പിണറായി വിജയൻ. ഇപ്പോഴെങ്കിലും സ്വന്തം കൂട്ടത്തിലെ ഈ ഫാഷിസ്റ്റുകളെ തിരുത്താൻ നിങ്ങൾ തയ്യാറാകണം, ഒരു വാക്കു കൊണ്ടെങ്കിലും ഇതിനെ തള്ളിപ്പറയാൻ തയ്യാറാകണം.
Adjust Story Font
16