Quantcast

വാര്‍ഡ് വിഭജന ബില്ല് ഇന്ന് നിയമസഭയില്‍

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിവാദമായ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ ബില്ലുകള്‍ നിയമസഭയിലേക്ക് കൊണ്ടുവരുന്നത്

MediaOne Logo

Web Desk

  • Published:

    6 Feb 2020 2:16 AM GMT

വാര്‍ഡ് വിഭജന ബില്ല് ഇന്ന് നിയമസഭയില്‍
X

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ബില്ല് ഇന്ന് നിയമസഭ പരിഗണിക്കും. പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന്‍റെയും മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വാര്‍ഡ് വിഭജനം സംബന്ധിച്ച ബില്ലുകള്‍ പ്രത്യേകമായാണ് നിയമസഭയുടെ പരിഗണനക്കു വരിക. ക്രിസ്ത്യന്‍ സഭകളിലെ ശവസംസ്കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലും സഭ പരിഗണിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് നിയമസഭയില്‍ വരും.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിവാദമായ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ ബില്ലുകള്‍ നിയമസഭയിലേക്ക് കൊണ്ടുവരുന്നത്. പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനത്തിനായി പഞ്ചായത്തി രാജ് ഭേദഗതിയും മുന്‍സിപ്പാലികളുടെയും കോര്‍പ്പറേഷനുകളുടെയും വാര്‍ഡ് വിഭജനത്തിനായി മുന്‍സിപ്പാലിറ്റി ബില്ലുമാണ് സഭയില്‍ അവതരിപ്പിക്കുക, തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ ഇന്നത്തെ ചര്‍ച്ചക്ക് ശഷം സബ്ജക്ട് കമ്മിറ്റിക്ക് വിടും.

ബജറ്റ് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ബില്ല് പാസാകുകയും ചെയ്യും. ഇതോടെ വാര്‍ഡ് വിഭജനത്തില്‍ ഉള്ള നിയമപരമായ തടസം സര്‍ക്കാര്‍ മറികടക്കും. ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ ഭാഗമായി പല സ്ഥലങ്ങളിലും ശവസംസ്കാരം തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് മറികടക്കാനുള്ള ബില്ലാണ് ഇന്ന് നിയമസഭയില്‍ വരുന്ന മറ്റൊരു പ്രധാന നിയമ നിര്‍മാണം. ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വക്കും.

TAGS :

Next Story