Quantcast

അല്ല ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത്, പുറത്തിറങ്ങരുതെന്ന്; വൈറലായി അഞ്ചുവയസുകാരിയുടെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ

മലബാര്‍ ശൈലിയില്‍ കാര്യകാരണ സഹിതം വിവരിച്ചുകൊണ്ടുള്ള ഈ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

MediaOne Logo

Web Desk

  • Published:

    29 March 2020 2:41 PM GMT

അല്ല ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത്, പുറത്തിറങ്ങരുതെന്ന്; വൈറലായി അഞ്ചുവയസുകാരിയുടെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ
X

കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൌണിലാണ് രാജ്യം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊറോണയുടെ വ്യാപനത്തെ തടയുകയാണ് ലക്ഷ്യം. എന്നിട്ടും നിയന്ത്രണങ്ങള്‍ പാലിക്കാതെ ചിലര്‍ അനാവശ്യമാി പുറത്തിറങ്ങി നടക്കുന്നുണ്ട്. എത്ര പറഞ്ഞിട്ടും കേള്‍ക്കാത്ത, മനസിലാക്കാത്ത ചിലര്‍. ഇത്തരക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഒരു അഞ്ചുവയസുകാരി. മലബാര്‍ ശൈലിയില്‍ കാര്യകാരണ സഹിതം വിവരിച്ചുകൊണ്ടുള്ള ഈ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Lockdown അനുസരിക്കാത്തവരോട് ഈ കുഞ്ഞുമോൾക് പറയാനുള്ളത്...

Posted by Samrambhakan on Friday, March 27, 2020

''അല്ല ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത് പുറത്തിറങ്ങരുത് എന്ന്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ പറയുന്നതെന്താ? ഇനി ഓര് ഇങ്ങടെ കയ്യും കാലും പിടിക്കാനായിരിക്കും.ഈ കൊറോണാന്ന് പറേണത് ചങ്ങല പോലെ പടരുന്ന അസുഖമാണ് . ഇങ്ങള് നല്ലോണം ഒരുങ്ങി പുറത്ത് പോയി അവിടന്ന് അസുഖം വാങ്ങിച്ചോണ്ട് വരും..എന്നിട്ട് ഇങ്ങടെ പൊരേലെ കുട്യോൾക്കും വയസൻമാർക്കും ഒക്കെ കൊടുക്കും. എന്നിട്ട് അതൊക്കെ അവിടെ സ്‌പ്രെഡ്‌ ആക്കും. ഞങ്ങൾക്കൊന്നും സ്‌കൂളിൽ പോകണ്ട..? ഇങ്ങൾക്ക് ഒന്നും പണിക്കും പോകണ്ട? നിങ്ങളൊക്കെ എത്രകാലംന്നു വച്ചാ വീട്ടിനകത്ത് ചൊറീം കുത്തി ഇരിക്യാ...?

ചിലരൊക്കെ ഉണ്ട്...പള്ളീലും അമ്പലത്തിലും ഒക്കെ പോകുന്നവർ..പടച്ചോനോട് പ്രാർത്ഥിക്കുന്നതൊക്കെ നല്ല ശീലാണ്. എന്നാൽ ഇപ്പൊ വീട്ടി കുത്തീരുന്ന് പ്രാർത്ഥിച്ച ഇങ്ങളും മറ്റുള്ളോർക്ക് ദൈവാകും.അപ്പോൾ ബ്രേക്ക് ദി ചെയിൻ'' ഈ മിടുക്കി തന്റെ വീഡിയോയിൽ പറയുന്നു.

കോഴിക്കോട്,കാരന്തൂര്‍ സാജിദ് മരക്കാറിന്റെയും നെഹ്‍ല സാജിദിന്റെയും മകളാണ് സിയയാണ് വീഡിയോയിലെ കൊച്ചുമിടുക്കി. മുക്കം ദയാപുരം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

TAGS :

Next Story