‘ഹാപ്പി ബര്‍ത്ത് ഡേ മക്കളേ…’ വീഡിയോ കോളില്‍ മക്കളെ കണ്ട്, റോഡരികില്‍ കേക്ക് മുറിച്ച് പൊലീസച്ഛന്‍ ഇരട്ടക്കുട്ടികളികളുടെ പിറന്നാളാഘോഷിച്ചത് ഇങ്ങിനെ
പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉന്‍മേഷിന്റെ ഇരട്ട കുട്ടികളുടെ ഒന്നാം പിറന്നാളായിരുന്നു ഇന്നലെ
കോവിഡ് ലോക് ഡൌണില്‍ രാജ്യം മുഴുവന്‍ വീട്ടില്‍ കഴിയുമ്പോള്‍ പുറത്തിറങ്ങി ഡ്യൂട്ടി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് പൊലീസുകാര്‍. ഡ്യൂട്ടിക്കിടയില്‍ ചെറിയൊരു വേദനയോടെ അവര്‍ കുടുംബത്തെയും അവരുടെ ആഘോഷങ്ങളെയും മനപൂര്‍വ്വം മറക്കും. ഈ ലോക് ഡൌണ്‍ കാലത്ത് പൊലീസുകാരുടെ സേവനങ്ങളെ എടുത്തുപറയേണ്ടതാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ വീട്ടിനകത്താക്കാന്‍ അവര്‍ പെടുന്ന പാട് ചില്ലറയല്ല. കൊറോണക്കെതിരെ ബോധവത്ക്കരണം നടത്തിയും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയും നല്ല പൊലീസുകാര്‍ കയ്യടി നേടുകയാണ്.
#പോലീസുകാരന്റെ_ഇരട്ടകുട്ടികളുടെ_പിറന്നാളാഘോഷം_റോഡരികില്‍. പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍...
Posted by Thrissur City Police on Tuesday, March 31, 2020
ഇപ്പോഴിതാ മക്കളുടെ പിറന്നാള്‍ റോഡരികില്‍ ആഘോഷിക്കേണ്ട വന്ന പൊലീസുകാരന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉന്‍മേഷിന്റെ ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാളായിരുന്നു ഇന്നലെ. കോവിഡ് പ്രതിരോധ ഡ്യൂട്ടികളുള്ളതിനാല്‍ കൊല്ലം സ്വദേശിയായ ഉണ്‍മേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും കഴിഞ്ഞില്ല. ഇക്കാര്യം മനസ്സിലാക്കിയ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് കെ മേനോന്‍, പുഴയ്ക്കല്‍ ശോഭാ സിറ്റിയ്ക്കു സമീപം വാഹനപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന ഉണ്‍മേഷിന്റെ അടുത്തെത്തുകയും ആഘോഷം ഡ്യൂട്ടി സ്ഥലത്തുതന്നെ നടത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കുട്ടികളേയും ഭാര്യയേയും വീഡിയോകോളില്‍ വിളിച്ച്, റോഡരികില്‍ വെച്ച്, സഹപ്രവര്‍ത്തകര്‍ക്ക് കേക്ക് മുറിച്ചുനല്‍കി പിറന്നാളോഘോഷം അങ്ങനെ ഗംഭീരമായി. ഏതായാലും പൊലീസുകാരന്റെ നിസ്വാര്‍ഥ സേവനത്തെ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
Adjust Story Font
16