“കുട്ടികള്‍ പല്ലു തേയ്ക്കാതെ ചായ കുടിക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടു, കര്‍ശന നടപടി”; പൊട്ടിച്ചിരിപ്പിച്ച് 'മുഖ്യമന്ത്രിയുടെ' വാര്‍ത്താ സമ്മേളനം
അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്
കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ നാളുകളിലൂടെ കടന്നുപോവുകയാണ് നാം. വീട്ടിലിരുന്ന് സുരക്ഷിതരാകുന്നതാണ് ഈ കൊറോണക്കാലത്തെ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ബോറടിച്ചിട്ടുണ്ടാകും. പ്രത്യേകിച്ചും കുട്ടികള്‍. അവരുടെ വേനലവധിക്കാലമാണ് വീട്ടിനുള്ളില്‍ അടച്ചിട്ട് പാഴാക്കിക്കളയുന്നത്. ലോക് ഡൌണ്‍ മൂലം കുട്ടികള്‍ ടിവിക്കും മൊബൈല്‍ ഫോണിനും അടിമയാകുന്നുണ്ടെന്നാണ് പല മാതാപിതാക്കളും പറയുന്നത്. മാത്രമല്ല സ്കൂളില്‍ പോവാത്തതിനാല്‍ പല്ല് തേയ്ക്കാനും കുളിക്കാനുമൊക്കെ മിക്ക കുട്ടികള്‍ക്കും മടിയാണ്. ഇത്തരം കുട്ടിക്കുറുമ്പന്‍മാരെ മര്യാദ പഠിപ്പിക്കാന്‍ ഒരു മാര്‍ഗവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ ജിയോ ബേബി.
കോവിഡ് കാലത്തെ ഒരു ദിനചര്യയായി മാറിയിട്ടുണ്ട് വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. കുട്ടികള്‍ വരെ പിണറായിയുടെ വാര്‍ത്താ സമ്മേളനം കാണാറുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ മുഖ്യമന്ത്രിയെക്കൊണ്ട് തന്നെ പറയിച്ചിരിക്കുകയാണ് ജിയോ. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്താണ് ഈ രസകരമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ലൂയിസാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവെ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്കെതിരെ നിയമനടപടികൾക്ക് ശുപാർശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്, ഇത് അനുവദിച്ചു തരാൻ പറ്റുന്നതല്ല. അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്കതിരെ പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്. മറ്റൊരു പ്രവണത ശ്രദ്ധയിൽപ്പട്ടത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മനപൂർവം തടസപ്പെടുത്താന്‍ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന പ്രവണത ചില കുട്ടികൾ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്....' എന്നാണ് വീഡിയോയില്‍ പറയുന്നത്.
ജിയോ ബേബിയുടെ കുറിപ്പ്
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോൾ അവനെ പറ്റിക്കാൻ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്,ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി.അവന്റെ ഒരു ഷോട്ടും കൂടേ ചേർത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു.Francies Louis ആണ് എഡിറ്റ് ചെയ്തത്.ഒരു തമാശയായി ലോക്ക്ഡൗൺ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ...
Posted by Jeo Baby on Monday, April 13, 2020
Adjust Story Font
16