Quantcast

കാരുണ്യസ്പർശവുമായി ഡോ. രവി പിള്ള; പ്രവാസികള്‍ക്കായി 150 എയര്‍ ടിക്കറ്റുകള്‍ നല്‍കും

സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്.

MediaOne Logo

  • Published:

    11 May 2020 11:19 AM GMT

കാരുണ്യസ്പർശവുമായി ഡോ. രവി പിള്ള; പ്രവാസികള്‍ക്കായി 150 എയര്‍ ടിക്കറ്റുകള്‍ നല്‍കും
X

മീഡിയവൺ ടിവിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്ക് പ്രവാസികൾക്കായി വ്യവസായ പ്രമുഖൻ ഡോ. രവി പിള്ള 150 എയർ ടിക്കറ്റുകൾ നൽകും. സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്.

പിന്തുണയുമായി വേൾഡ് മലയാളി കൗൺസില്‍

ഇതേസമയം, മിഷൻ വിങ്സ് ഓഫ്‌ കംപാഷൻ പദ്ധതിക്ക് പിന്തുണ അർപ്പിച്ചു വേൾഡ് മലയാളി കൗൺസിലും രംഗത്തെത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ: പി.എ ഇബ്രാഹിം ഹാജി, വൈസ് പ്രസിഡന്റ് ജോൺ മത്തായി (ധന്യ ഗ്രൂപ്പ്, ഷാർജ) എന്നിവർ 10 ടിക്കറ്റുകൾ വീതം പദ്ധതിയിലേക്ക് നല്‍കും. ദുരിതബാധിതർക്ക് തുണയാകാനുള്ള സംരംഭത്തിന് വേൾഡ് മലയാളി കൗൺസിൽ പൂർണ പിന്തുണ അറിയിച്ചു.

ये भी पà¥�ें- വിമാന ടിക്കറ്റിന് പണമില്ലാത്ത പ്രവാസികള്‍ക്കായി കൈകോര്‍ത്ത് മീഡിയവണും ഗൾഫ് മാധ്യമവും; പിന്തുണയുമായി മനുഷ്യസ്നേഹികൾ

TAGS :

Next Story