Quantcast

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മാധ്യമ പുരസ്കാരം ഷഹീൻ അബ്ദുല്ലക്ക്

അച്ചടി മാധ്യമ വിഭാഗം അവാർഡിനാണ് ഷഹീൻ അർഹനായത്.

MediaOne Logo

  • Published:

    9 Jun 2020 7:48 AM

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മാധ്യമ പുരസ്കാരം ഷഹീൻ അബ്ദുല്ലക്ക്
X

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മാധ്യമ പുരസ്കാരം മലയാളി മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുല്ലക്ക്. അച്ചടി മാധ്യമ വിഭാഗം അവാർഡിനാണ് ഷഹീൻ അർഹനായത്.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും നടന്ന സമരങ്ങളെ സംബന്ധിച്ച ഷഹീന്‍റെ ഗ്രൌണ്ട് റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിരുന്നു. ഷഹീനെ ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ സമരത്തിനിടെ പൊലീസ് വളഞ്ഞിട്ട് തല്ലുകയുണ്ടായി.

കഴിഞ്ഞ രണ്ട് വർഷമായി മക്തൂബ് മീഡിയയുടെ ക്രിയേറ്റീവ് എഡിറ്ററാണ് ഷഹീൻ. ജാമിഅ മില്ലിയയില്‍ കൺവർജന്‍റ് ജേര്‍ണലിസത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. വൈസ്, കാരവന്‍ മാഗസിന്‍, ദ ക്വിന്‍റ് എന്നിവയ്ക്ക് വേണ്ടിയും ഷഹീന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസമിലെ എൻആർസി വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട ഷഹീന്‍റെ 'ഇന്‍ ദ സ്റ്റേറ്റ് ഓഫ് ഡൌട്ട്' എന്ന ഡോക്യുമെന്‍ററി ശ്രദ്ധേയമാണ്.

ദി ക്വിന്റിലെ ആദിത്യ മേനോൻ, മുൻ ബിബിസി റിപോർട്ടർ ഖുർബാൻ അലി, ദ വയറിലെ മഹ്താബ് ആലം എന്നിവരാണ് അവാർഡിന് അർഹരായ മറ്റ് മാധ്യമപ്രവർത്തകർ. ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്കാരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനാണ്. മനുഷ്യാവകാശ സംരക്ഷണത്തിനായി നിരന്തരം നടത്തുന്ന ഇടപെടലുകൾ മാനിച്ചാണ് ഈ അംഗീകാരം.

TAGS :

Next Story