Quantcast

ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്.

MediaOne Logo

Web Desk

  • Published:

    9 July 2020 9:31 AM GMT

ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു
X

കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. മാവേലിക്കര വെട്ടിയാർ സ്വാദേശിനി ദേവികക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇൻക്വസ്റ്റ് നടപടികൾ നടത്തിയ മാന്നാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

ഭർത്താവ്​ പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിന്​ (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്​ചയാണ്​ രണ്ടുപേരെയും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​.

രണ്ടുമാസം ഗർഭിണിയായ ദേവികാദാസിൻറെ മൃതദേഹം തറയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് ആറിനായിരുന്നു. സാരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിൻ ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടിൽ ഇവർ വാടകക്കു താമസിക്കുകയായിരുന്നു.

TAGS :

Next Story