കോവിഡ് കാലത്ത് 65 കുട്ടികള്‍ ജീവനൊടുക്കി; കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണതയില്‍ ആശങ്ക പങ്കുവച്ചെ് മുഖ്യമന്ത്രി
കുട്ടികളുടെ നന്മ ആഗ്രഹിച്ചാണ് മാതാപിതാക്കൾ ഇടപെടുന്നത്. എന്നാൽ കുട്ടികളുടെ മാനസികാവസ്ഥകൂടി കണക്കിലെടുത്തു വേണം ഇത്തരം ഇടപെടലുകൾ നടത്താന്‍
കോവിഡ് കാലത്ത് കുട്ടികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 25 മുതൽ 18 വയസിൽ താഴെയുള്ള 65 കുട്ടികളാണ് ജീവനൊടുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിലെ ഇടപെടലുകളാണ് ആത്മഹത്യയ്ക്ക് കാരണമായി കണ്ടുവരുന്നത്. കുട്ടികളുടെ നന്മ ആഗ്രഹിച്ചാണ് മാതാപിതാക്കൾ ഇടപെടുന്നത്. എന്നാൽ കുട്ടികളുടെ മാനസികാവസ്ഥകൂടി കണക്കിലെടുത്തു വേണം ഇത്തരം ഇടപെടലുകൾ നടത്താനെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ക്ലാസിൽ ഇരുന്നില്ല, അമ്മ വഴക്കു പറഞ്ഞു, ഗെയിം കളിക്കാൻ അനുവദിച്ചില്ല തുടങ്ങിയ കാരങ്ങള്‍ പോലും ആത്മഹത്യയില്‍ കലാശിക്കുന്നു. കുട്ടിയും തിരുത്തേണ്ടത് ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാം കുട്ടിയുടെ നന്മ ആഗ്രഹിച്ചാണ് ചെയ്യുന്നത്. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇവർക്ക് സുഹൃത്തുകളുമായി ഇടപെടാൻ സാധിക്കുന്നില്ല. ഇത് മാനസിക സമ്മർദം വർധിപ്പിക്കുന്നു. ഇതെല്ലാം കോവിഡ് കാലത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെ അടുത്തറിയാൻ നാം ശ്രദ്ധിക്കണം. സ്നേഹത്തോടെ പെരുമാറണം. ചില കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് പരിഹരിക്കാൻ കൗൺസിലർമാരെ സമീപക്കാൻ മടികാണിക്കരുത്. കുട്ടികളുടെ പ്രശ്നം പഠിക്കാൻ ഡിജിപി ശ്രീലേഖയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപികരിച്ചിട്ടുണ്ടെന്നും കുട്ടികൾക്ക് ഫോണിലൂടെ കൗൺസിൽ നൽകാൻ 'ചിരി' എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമൂഹത്തിന്റെ ഭാവി കുട്ടികളുടെ കൈകളിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16