Quantcast

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് കാനം രാജേന്ദ്രന്‍

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് സി​.പി​.ഐ​യു​ടെ​യും ആ​വ​ശ്യം.

MediaOne Logo

Web Desk

  • Published:

    9 July 2020 11:40 AM GMT

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് കാനം രാജേന്ദ്രന്‍
X

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

സ്വ​ർ​ണം ആ​ര​യ​ച്ചു, ആ​ർ​ക്ക് അ​യ​ച്ചു എ​ന്ന​താ​ണ് ആ​ദ്യം ക​ണ്ടെ​ത്തേ​ണ്ട​തെ​ന്നും കാ​നം പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് സി​.പി​.ഐ​യു​ടെ​യും ആ​വ​ശ്യം. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​ണ്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

സ്പ്രിം​ഗ്ള​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ഉ​യ​ർ​ന്ന​പ്പോ​ൾ ഐ​.ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് എം. ​ശി​വ​ശ​ങ്ക​റി​നെ മാ​റ്റ​ണ​മെ​ന്ന് സി.​പി​.ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. സോ​ളാ​ർ കേ​സും സ്വ​ർ​ണ​ക്ക​ട​ത്തും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും കാ​നം പ​റ​ഞ്ഞു.

TAGS :

Next Story