Quantcast

സ്വര്‍ണക്കടത്തുമായി ബന്ധമില്ല; സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത്

താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്, ഒരു തിരിമറിയും നടത്തിയിട്ടില്ല . മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്നയുടെ ശബ്ദരേഖയിലുണ്ട്

MediaOne Logo

Web Desk

  • Published:

    9 July 2020 10:48 AM GMT

സ്വര്‍ണക്കടത്തുമായി ബന്ധമില്ല; സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത്
X

യുഎഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് കസ്റ്റംസ് തെരയുന്ന സ്വപ്ന സുരേഷ്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്, ഒരു തിരിമറിയും നടത്തിയിട്ടില്ല . മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്നയുടെ ശബ്ദരേഖയിലുണ്ട്. ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.

ഞാൻ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയിൽ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്.

കോൺസൽ ജനറലി​​ന്റെ അഡ്​മിനിസ്​ട്രേറ്റീവ്​ വർക്കർ മാത്രമാണ് ഞാൻ. ആ ജോലിയുടെ ഭാഗമായി ഒരുപാട്​ ഉന്നത ഉദ്യേഗസ്​ഥരുമായും മന്ത്രിമാരുമായും പ്രതിപക്ഷ നേതാക്കളുമായും ഔദ്യോഗിക കാര്യങ്ങൾക്ക്​ വേണ്ടി മാത്രം സംസാരിച്ചിട്ടുണ്ട്​. യു.എ.ഇ ജനറൽ പറയുന്ന ​ജോലിയല്ലാതെ മറ്റൊരു ജോലിയും താൻ ചെയ്​തിട്ടില്ല. യു.എ.ഇ കോൺസുലേറ്റിൽ ഒരു തിരിമറിയും നടത്തിയിട്ടില്ല. എല്ലാ മന്ത്രിമാരെയും പരിപാടിയിൽ ക്ഷണിച്ചിട്ടുണ്. ഉന്നത അധികാരികളെ ബന്ധപ്പെട്ടത്​ ജോലിയുടെ ഭാഗമായി മാത്രമാണ്​. ആശയ വിനിമയം കോൺസുലേറ്റ്​ ജനറലി​​ന്റെ നിർദേശം അനുസരിച്ച്​ മാ​ത്രമാണ്​, ശബ്ദ രേഖയില്‍ പറയുന്നു.

TAGS :

Next Story