Quantcast

ലോക്ഡൌണിന്‍റെ പേരിൽ കൊല്ലത്ത് പൊലീസ് അതിക്രമം; വൃദ്ധരായ മത്സ്യ തൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം വാടി ഹാർബറിൽ ഇന്നലെയായിരുന്നു സംഭവം. കോവിഡ് വ്യാപനത്തെ തുടർന്ന് ഹാർബർ അടച്ചിരുന്നു

MediaOne Logo

  • Published:

    10 July 2020 1:51 AM GMT

ലോക്ഡൌണിന്‍റെ പേരിൽ കൊല്ലത്ത് പൊലീസ് അതിക്രമം; വൃദ്ധരായ മത്സ്യ തൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി
X

ലോക്ഡൌണിന്‍റെ പേരിൽ കൊല്ലത്ത് പൊലീസ് അതിക്രമമെന്ന് പരാതി.വൃദ്ധരായ മത്സ്യ തൊഴിലാളികളെ പൊലീസ് മർദ്ദിച്ചു.പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.

കൊല്ലം വാടി ഹാർബറിൽ ഇന്നലെയായിരുന്നു സംഭവം. കോവിഡ് വ്യാപനത്തെ തുടർന്ന് ഹാർബർ അടച്ചിരുന്നു.ഇതിനിടെ ഇതര സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകൾ ഹാർബറിൽ എത്തി.എന്നാൽ ഇത് ചോദ്യം ചെയ്ത വൃദ്ധരായ മത്സ്യ തൊഴിലാളികളെയടക്കം പൊലീസ് മർദ്ദിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

അഞ്ചോളം മത്സ്യ തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പരമ്പരാഗത മത്സ്യ തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് മത്സ്യ തൊഴിലാളി സംഘടനകൾ പരാതി നൽകി. അതേസമയം മത്സ്യ തൊഴിലാളികളെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story