Quantcast

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം സര്‍ക്കാര്‍ പരിപാടികളിലേക്കും; ഐടി വകുപ്പിന്‍റെ പരിപാടികളെ കുറിച്ച് അന്വേഷിക്കും

കേസിലെ പ്രതിയായ സരിത്തും സ്വപ്നയും പങ്കെടുത്ത പരിപാടികളെ സംബന്ധിച്ചാണ് അന്വേഷണം

MediaOne Logo

  • Published:

    10 July 2020 8:01 AM GMT

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം സര്‍ക്കാര്‍ പരിപാടികളിലേക്കും; ഐടി വകുപ്പിന്‍റെ പരിപാടികളെ കുറിച്ച് അന്വേഷിക്കും
X

സ്വർണ്ണ കടത്ത് സംബന്ധിച്ച കസ്റ്റംസിന്‍റെ അന്വേഷണം സർക്കാർ പരിപാടികളിലേക്കും നീളുന്നു. കേസിലെ പ്രതിയായ സരിത്തും സ്വപ്നയും പങ്കെടുത്ത പരിപാടികളെ സംബന്ധിച്ചാണ് അന്വേഷണം .

2018ലും 2019 ലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടെയും സരിത്തിന്‍റെയും സാന്നിധ്യമാണ് കസ്റ്റംസ് പരിശോധിക്കുന്നത്. 2018 മാർച്ച് 12, 13 തിയതികളിൽ കൊച്ചിയിലെ ലേമെറിഡിയനിൽ നടന്ന ഹാഷ് ടാഗ് ഫ്യൂച്ചർ എന്ന പേരിലുള്ള ഗ്ലോബൽ ഡിജിറ്റൽ കോൺക്ലേവിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

20l 9 ഡിസംബർ 12,13,14 തിയതികളിൽ ബോൾഗാട്ടി പാലസിൽ നടന്ന കൊച്ചി ഡിസൈൻ വീക്ക് എന്ന പരിപാടിയെ കുറിച്ചും കസ്റ്റംസ് പരിശോധിക്കും. കൊച്ചിയില്‍ നടന്ന രണ്ട് പരിപാടികളിലും വിദേശ പ്രതിനിധികളെ ഗ്രീൻ ചാനലിലൂടെ എത്തിച്ചത് സരിത്തും സ്വപ്നയുമായിരുന്നു. അതുപോലെ ഈ പരിപാടിയിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

വിദേശ പ്രതിനിധികളെ പുറത്തെത്തിക്കുന്ന മറവിൽ സ്വർണ്ണം കടത്തിയയൊയെന്നും കസ്റ്റംസ് പരിശോധിക്കും. കൊച്ചിയില്‍ നടന്ന രണ്ട് പരിപാടികളിലേയും മുഖ്യ സംഘാടകൻ മുൻ ഐടി സെക്രട്ടറി ശിവശങ്കരനായിരുന്നു.എന്നാല്‍ സര്‍ക്കാര്‍ പരിപാടികളടക്കം പങ്കെടുത്തിരുന്നതയും അത് ഔദ്യോഗിക സ്വഭാവമുള്ള പരിപാടികളായിരുന്നുവെന്നാണ് സ്വപ്ന തന്നെ ശബ്ദ രേഖയിലൂടെ വ്യക്തമാക്കിയത്.

TAGS :

Next Story