മലയാളത്തിന്‍റെ എം.ടിക്ക് ഇന്ന് 87ാം പിറന്നാള്‍
മലയാളത്തിന്‍റെ സർഗാത്മകത എം.ടി എന്ന രണ്ടക്ഷരത്തിലേക്ക് ഒതുക്കിയ മഹാപ്രതിഭക്ക് ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല
മലയാളത്തിന്‍റെ പ്രിയ എഴുത്തുകാന്‍ എം.ടി വാസുദേവന്‍ നായർക്ക് ഇന്ന് 87ആം പിറന്നാൾ. മലയാളത്തിന്‍റെ സർഗാത്മകത എം.ടി എന്ന രണ്ടക്ഷരത്തിലേക്ക് ഒതുക്കിയ മഹാപ്രതിഭക്ക് ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല.
നാളെ എന്‍റെ പിറന്നാളാണ്. ഓര്‍മ്മയുണ്ടായിരുന്നില്ല അവളുടെ കത്തില്‍ നിന്ന് മനസ്സിലാക്കുകയായിരുന്നു. ഓര്‍മ്മയില്‍ ആ പഴയ പിറന്നാളാണ്. സദ്യ ഉണ്ണാത്ത , പായസം കഴിക്കാത്ത പിറന്നാള്‍. എം.ടിയുടെ പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക് എന്ന കഥയില്‍ നിന്ന്. പിറന്നാള്‍ എന്നാല്‍ വലിയ ആഘോഷമില്ലാത്ത ആരവമില്ലാത്ത ഒന്നാണ് അന്നും ഇന്നും എം ടിയ്ക്ക്. മഞ്ഞ് പോലെ മനസ്സില്‍ വാക്കുകളുടെ തണുപ്പു പകരുന്ന , ഏതൊരു കാലത്തും ഓര്‍ത്തുവെയ്ക്കാവുന്ന ഗൃഹാതുരതയുടെ കഥ പറഞ്ഞ, മനുഷ്യമനസുകളുടെയും ബന്ധങ്ങളുടെയും സങ്കീര്‍ണ്ണത പകര്‍ന്ന എം.ടി വാസുദേവന്‍ നായര്‍.
വാക്കുകള്‍ അളന്ന് തൂക്കി പ്രയോഗിക്കുന്ന ആളാണ് എം.ടിയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പിറന്നാള്‍ ആഘോഷമില്ലെങ്കിലും ഇക്കാലമത്രയും കൊട്ടാരം റോഡിലെ സിതാരയിലെക്ക് ആശംസയുമായി നിരവധി പേരെത്തുമായിരുന്നു. ഇക്കുറി കോവിഡ് കാലത്ത് അത്തരമൊരു പിറന്നാള്‍ ഉണ്ടാകില്ല.
Adjust Story Font
16