പോലീസ് സേനാംഗങ്ങളുടെ പാസ്സിങ് ഔട്ടും ഓണ്‍ലൈനായി...
കേരള പോലീസ് അക്കാദമിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു പരേഡിന്‍റെ തത്സമയം പ്രദര്‍ശനം.
കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 104 സബ് ഇൻസ്‌പെക്ടർമാരുടെ ഇ-പാസ്സിങ് ഔട്ട് പരേഡ് നടന്നു. രാജ്യത്ത് ആദ്യമായാണ് ഓൺലൈനിലൂടെ സബ് ഇൻസ്‌പെക്ടർമാർക്കായുള്ള പാസിംഗ് പരേഡ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മീറ്റിംഗുകളും, വിവാഹങ്ങളുമെല്ലാം ഓണ്‍ലൈനിലേക്ക് മാറി കഴിഞ്ഞു. ഇപ്പോള്‍ ഇതാ പോലീസ് സേനാംഗങ്ങളുടെ പാസ്സിങ് ഔട്ടും ഓണ്‍ലൈനായി. 29 ബി, 30-ാം ബാച്ച് പോലീസ് സബ് ഇൻസ്‌പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡാണ് രാമവർമ്മപുരം അക്കാദമി ഓഡിറ്റോറിയത്തിൽ ഓണ്‍ലൈനായി നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു.
2019 മെയ് 13 നും ജൂലൈ അഞ്ചിനുമായി പരിശീലനം ആരംഭിച്ച രണ്ട് ബാച്ചുകൾ ആണ് പരിശീലനം പൂർത്തിയാക്കിയത്. ആദ്യ ബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരും ഉണ്ട്. ഇവരിൽ 14 പേർ വനിതകളാണ്. തീവ്രപരിശീലനം, മാനസികാരോഗ്യ ക്ലാസുകൾ, പൊതുപരീക്ഷകൾ, വിലയിരുത്തൽ എന്നിവയെല്ലാം ഇ-ലേണിങ് പദ്ധതിയിലൂടെ നടത്തി. ഓണ്‍ലൈനിലൂടെ തന്നെയായിരുന്നു ഇൻഡോർ പരിശീലനവും, കായികക്ഷമത പരിശീലനങ്ങളും.
കേരളപോലീസ് അക്കാദമിയിൽ നടക്കുന്ന 104 സബ്ബ് ഇൻസ്പക്ടർമാരുടെ ഇ-പാസ്സിംങ് ഔട്ട്പരേഡ് ആണ് ലൈവായി...
Posted by Kerala Police Academy on Wednesday, July 22, 2020
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പരേഡ് നേരിട്ട് കാണാൻ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. കേരള പോലീസ് അക്കാദമിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു പരേഡിന്‍റെ തത്സമയം പ്രദര്‍ശനം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, ഡിഐജി ട്രെയിനിങ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16