മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്ത് ശൈലജ ടീച്ചര്‍
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആരോഗ്യ വകുപ്പ് മന്ത്രി ടീച്ചറുടെ വേഷത്തിലെത്തുന്നത്. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വീണ്ടും അധ്യാപികയുടെ വേഷത്തില്‍. ടീച്ചറുടെ ക്ലാസിലിരുന്നതാകട്ടെ ഐ എ എസ് ഉദ്യോഗസ്ഥരും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആരോഗ്യ വകുപ്പ് മന്ത്രി ടീച്ചറുടെ വേഷത്തിലെത്തുന്നത്. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്.
മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എ.എസ്. ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐ.എ.എസ്. ഓഫീസര്‍മാരാണ് ശൈലജ ടീച്ചറുടെ ക്ലാസില്‍ പങ്കെടുത്തത്. ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്.
'കോവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കി പവര്‍ പോയിന്‍റ് പ്രസന്‍റേഷനോടെയാണ് മന്ത്രി ശൈലജ ടീച്ചര്‍ ക്ലാസെടുത്തത്. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആയിരുന്നു പ്രധാനമായും ക്ലാസിൽ അവതരിപ്പിച്ചത്. ഒന്നും രണ്ടും ഘട്ടത്തിൽ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞെന്നും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെങ്കിലും മൂന്നാംഘട്ടത്തിൽ കോവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു
നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അധിക സ്റ്റാഫുകളും അധിക സജ്ജീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി.
Adjust Story Font
16