Quantcast

ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു

ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം

MediaOne Logo

  • Published:

    1 Aug 2020 1:48 AM GMT

ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു
X

സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജിതനെ ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കോവി‍ഡ് ബാധിതനായിട്ടാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പച്ചതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇന്നലെ രാത്രി 11.45 ഓടെയാണ് മരണം സംഭവിക്കുന്നത്.

TAGS :

Next Story