Quantcast

വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വ്വീസ്, ചൈത്ര തെരേസ ജോണിന്‍റെ സഹോദരനും സിവില്‍ സര്‍വ്വീസ്

കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്ന് സ്പെഷ്യല്‍ സെക്രട്ടറിയായി വിരമിച്ച ജോണ്‍ ജോസഫിന്‍റെ മക്കളാണ് ചൈത്രയും ജോര്‍ജ്ജ് അലനും

MediaOne Logo

  • Published:

    4 Aug 2020 2:23 PM GMT

വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വ്വീസ്,  ചൈത്ര തെരേസ ജോണിന്‍റെ സഹോദരനും സിവില്‍ സര്‍വ്വീസ്
X

മികച്ച നേട്ടവുമായാണ് ആന്‍റി ടെററസിറ്റ് സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണിന്‍റെ സഹോദരന്‍ ജോര്‍ജ്ജ് അലന്‍ ജോണ്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിച്ചത്. 156ാം റാങ്കാണ് ജോര്‍ജ്ജ് അലന്‍ ജോണിന്. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഓര്‍ത്തോ പീഡിക് സര്‍ജനാണ്. ഇതോടെ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ വീട്ടില്‍ മൂന്ന് സിവില്‍ സര്‍വ്വീസുകാരായി എന്ന പ്രത്യേകതയുമുണ്ട്.

വീട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരന്‍ ഇരുവരുടെയും പിതാവ് തന്നെ. 1983ലായിരുന്നു ഈ നേട്ടം. കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്ന് സ്പെഷ്യല്‍ സെക്രട്ടറിയായി വിരമിച്ച ജോണ്‍ ജോസഫിന്‍റെ മക്കളാണ് ചൈത്രയും ജോര്‍ജ്ജ് അലനും. 2015ലാണ് ചൈത്ര തെരേസ ജോണ്‍ 111ാം റാങ്കുകാരിയായി സിവില്‍ സര്‍വ്വീസ് നേടുന്നത്.

2017ലും സിവില്‍ സര്‍വ്വീസ് എഴുതിയിരുന്നു. 500ാം റാങ്കായിരുന്നു അന്ന്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി എവിടെയും പരിശീലനത്തിന് പോയിരുന്നില്ലന്ന് ജോര്‍ജ്ജ് അലന്‍ ജോണ്‍ പറഞ്ഞു. ആശുപത്രിയിലെ ജോലിക്കിടയില്‍ ലഭിക്കുന്ന സമയത്തിനിടയിലും മറ്റുമായിരുന്നു തയ്യാറെടുപ്പ്. ചേച്ചിയെ പോലെ ഐ.പി.എസ് ആണ് അലനും താല്പര്യം. ആരോഗ്യ സര്‍വ്വകലാശാലയുടെ എം.എസ് പരീക്ഷയില്‍ ഒന്നാംറാങ്ക്കാരനായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു എം.ബി.ബി.എസ് പഠനം. അച്ഛന്‍ ജോണ്‍ ജോസഫും അനിമല്‍ ഹസ്ബന്‍ററി ജോയന്‍റ് ഡയറക്ടറായിരുന്ന അമ്മ ഡോക്ടര്‍ മേരി എബ്രഹാമും അലനൊപ്പം ഡല്‍ഹിയിലാണ്.

TAGS :

Next Story