പി.ടി തോമസ് എം.എൽ.എ ക്കെതിരെ വിജിലൻസ് അന്വേഷണം
പുറമ്പോക്ക് തോട് നികത്തിയ കേസിലാണ് അന്വേഷണം
പി.ടി തോമസ് എം.എൽ.എ ക്കെതിരെ വിജിലൻസ് അന്വേഷണം. പുറമ്പോക്ക് തോട് നികത്തിയ കേസിലാണ് അന്വേഷണം.അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിക്കു വേണ്ടി ചിലവന്നൂർ കായൽ പൊന്നോത്തുചാലുമായി കൂടിച്ചേരുന്ന കായൽ ഭാഗത്തെ തോട് പുറമ്പോക്ക് കയ്യേറി നികത്തിയാണ് റോഡ് നിർമിച്ചത്. ഇതിന് മേയറും പി ടി തോമസ് എംഎൽഎയും അധികാര ദുർവിനിയോഗവും നിയമലംഘനവും നടത്തിയെന്നാണ് പരാതി.തീരദേശ പരിപാലന നിയമവും തണ്ണീർത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് റോഡ് നിർമിച്ചത്.
Next Story
Adjust Story Font
16