Quantcast

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ആലോചന; പ്രോട്ടാകോള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശിപാര്‍ശ

MediaOne Logo

  • Published:

    28 Oct 2020 7:49 AM GMT

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ആലോചന; പ്രോട്ടാകോള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ്
X

സംസ്ഥാനത്തെ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് വകുപ്പ് തയ്യാറാക്കി. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശിപാര്‍ശ. വിജ്ഞാപനം വന്നാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ബാറുകളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകാള്‍ എകൈസ്സ് വകുപ്പ് തയ്യാറാക്കി. ഒരു മേശക്കിരുവശവും അകലം പാലിച്ച് രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദം ഉണ്ടാകു.ഭക്ഷണം പങ്ക് വച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം. ബാറുകള്‍ തുറക്കണമെന്ന ശിപാര്‍ശ നേരത്തെയും എക്സൈസ് വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ട് ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു.വീണ്ടും എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ തുറന്നത് പോലെ ഇവിടേയും അനുമതി നല്‍കണമെന്ന ആവശ്യം ബാറുടമകള്‍ ഉന്നയിച്ചിരിന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത് കൊണ്ട് ചിലപ്പോള്‍ അടുത്ത മാസം ആദ്യം ബാറുകള്‍ തുറന്നേക്കും.

TAGS :

Next Story