നിയമസഭ കയ്യാങ്കളി കേസ്; ഇ.പി ജയരാജനും കെ.ടി ജലീലും കോടതിയില്‍ ഹാജരായി
കേസില്‍ വിടുതല്‍ ഹരജി സമര്‍പ്പിക്കുമെന്ന് 6 പ്രതികളും കോടതിയെ അറിയിച്ചു
നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളായ മന്ത്രി ഇ.പി ജയജയരാജനും കെ.ടി ജലീലും കോടതിയില്‍ ഹാജരായി. ഇരുവര്‍ക്കും തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിടുതല്‍ ഹരജി സമര്‍പ്പിക്കുമെന്ന് 6 പ്രതികളും കോടതിയെ അറിയിച്ചു.
നിയമസഭ കയ്യാങ്കളി കേസില്‍ ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രതികളായ മന്ത്രി ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, ഇടത് നേതാക്കളായ വി ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായത്. സി.ജെ.എം കോടതി രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ എത്തിയിരുന്നില്ല. 11 മണിക്ക് ഹാജരായെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് കോടതി കേസ് പരിഗണിച്ചത്. ജയരാജനും ജലീലും 35000 രൂപ കെട്ടിവെച്ച് കോടതിയില്‍ നിന്ന് ജാമ്യമെടുത്തു. മറ്റ് നാല് പ്രതികളും നേരത്തെ ജാമ്യമെടുത്തിരുന്നു.
ഹൈക്കോടതി നവംബര്‍ മൂന്നിന് കേസ് പരിഗണിക്കുന്നതിനാല്‍ കുറ്റപത്രം ഇന്ന് വായിച്ച് കേള്‍പ്പിച്ചില്ല. കേസില്‍ എല്ലാ പ്രതികളും വിടുതല്‍ ഹരജി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നവംബര്‍ 12 ലേക്ക് മാറ്റി. ബാര്‍ കോഴ കേസില്‍ ആരോപണം നേരിട്ട കെ. എം മാണി ബജറ്റ് അവതിരിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നിതിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയാണ് കേസിനാധാരം. പ്രതികള്‍ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.
ये à¤à¥€ पà¥�ें- നിയമസഭയിലെ കയ്യാങ്കളി; കോടതിനടപടികള്‍ക്ക് സ്റ്റേയില്ല, സര്‍ക്കാരിന് തിരിച്ചടി
Adjust Story Font
16