അങ്ങിനെ നടന്നൂടാ...ഇങ്ങിനെ നടന്നാലെ സമ്മാനം കിട്ടൂ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു കൊച്ചുമിടുക്കന്‍റെ നാരങ്ങാ സ്പൂണ്‍ റേസ്
ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്
കുട്ടിക്കാലത്ത് നാരങ്ങാ സ്പൂണ്‍ റേസ് കളിക്കാത്തവര്‍ ചുരുക്കമായിരിക്കും. കുട്ടിക്കാലത്ത് മാത്രമല്ല ഇപ്പോള്‍ ഓണക്കാലത്തും ഈ കളി പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്നതും ഒരു കൊച്ചുമിടുക്കന്‍റെ നാരങ്ങാ സ്പൂണ്‍ റേസാണ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഏതോ സ്ഥലമാണ് വീഡിയോയിലേതെന്ന് വ്യക്തമാണ്. കുറച്ചു കുട്ടികളുടെ നാരങ്ങാ സ്പൂണ്‍ റേസ് മത്സരമാണ് സംഭവം. മത്സരിക്കുന്ന കുട്ടികള്‍ സ്പൂണില്‍ നാരങ്ങയേന്തുമേന്തി പരമാവധി സ്പീഡില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ നോക്കുമ്പോള്‍ കൂട്ടത്തിലെ ചെറിയ പയ്യന്‍ വളരെ പതിയെ ശ്രദ്ധയോടെയാണ് സ്പൂണുമായി നടക്കുന്നത്. മുന്‍പില്‍ പോയ കുട്ടികളുടെ സ്പൂണില്‍ നിന്നും നാരങ്ങ താഴെ വീഴുന്നതും അവര്‍ കളിയില്‍ നിന്നും പുറത്താകുന്നതും കാണാം. എന്നാല്‍ ആ കൊച്ചുപയ്യനാകട്ടെ മന്ദം നടന്ന് ലക്ഷ്യസ്ഥാനത്ത് എത്തുകയും വിജയി ആവുകയും ചെയ്യുന്നു. കാണികള്‍ അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
വലിയൊരു സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നതെന്നും തിടുക്കം കൂട്ടാതെ ശ്രദ്ധയോടെ നടന്നാല്‍ വിജയിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മപ്പെടുത്തിയെന്ന് മറ്റ് ചിലര്‍ കുറിച്ചു.
'Slow and steady wins the race' - true at all times. Have a great week
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) October 26, 2020
Video was shared by a friend. pic.twitter.com/sxSl0Ekauk
Adjust Story Font
16