പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ ആര്‍എ പുരത്തെ വസതിയിലായിരുന്നു അന്ത്യം
പ്രശസ്ത വയലിനിസ്റ്റ് പത്മഭൂഷണ്‍ ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ ആര്‍എ പുരത്തെ വസതിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. കര്‍ണാടക സംഗീത ലോകത്തെ പ്രമുഖനാണ് വിടപറഞ്ഞത്. സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല.
കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങളില്‍ ലാല്‍ഗുഡി ജയരാമനും എം.എസ്. ഗോപാലകൃഷ്ണനുമൊപ്പം എഴുതപ്പെട്ട പേരാണ് ടി.എന്‍ കൃഷ്ണന്‍. അരയാംകുടി രാമാനുജ അയ്യങ്കാര്‍, ചെന്പൈ വൈദ്യനാഥ ഭാഗവതര്‍, മുസിരി സുബ്രമണ്യ അയ്യര്‍ തുടങ്ങി നിരവധി വിഖ്യാതര്‍ക്കൊപ്പം ഒപ്പം ചെറുപ്പം മുതല്‍ തന്നെ പക്കമേളമൊരുക്കി. പിന്നീട്, ശെമ്മാങ്കുടി, അരിയക്കുടി, വി.വി. സദഗോപന്‍ തുടങ്ങിയവര്‍ക്കെല്ലാം വയലിനില്‍ അകമ്പടിയായി. റഷ്യന്‍ പര്യടനത്തിനിടെ അന്‍പത്തഞ്ചോളം സോളോകളും അവതരിപ്പിച്ചു.
1973ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി, രാജ്യം ആദരിച്ചു. സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മദ്രാസ് സംഗീത കോളജില്‍ വയലിന്‍ അധ്യാപകനായിരുന്നു. 1978ല്‍ പ്രിന്‍സിപ്പലായി. 1985ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ
ഫാക്കല്‍റ്റി ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലെ പ്രൊഫസറും ഡീനുമായി. 1991 -1993 കാലഘട്ടത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു. കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും അറിയപ്പെടുന്ന വയലിന്‍ വാദകരാണ്.
Adjust Story Font
16