വീടിന്‍റെ നിർമാണം ക്രമപ്പെടുത്താൻ കെ.എം ഷാജി നൽകിയ അപേക്ഷയിൽ പിഴവുകൾ
അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവ് മാറ്റി പുതുക്കിയ അപേക്ഷ നൽകണമെന്ന് കോർപ്പറേഷൻ
അനധികൃത വീട് നിർമാണം ക്രമപ്പെടുത്താന്‍ കെ.എം ഷാജി എം.എൽ.എ നല്‍കിയ അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി.
ये à¤à¥€ पà¥�ें- കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച് നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ
ഷാജിയുടെ അപേക്ഷയിലെ 12 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷൻ നടപടി. തെറ്റുകള്‍ തിരുത്തി വീണ്ടും അപേക്ഷ നൽകണമെന്നാവിശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറി ഷാജിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അനധികൃത നിർമ്മാണം കണ്ടെത്തിയതിനെ തുടർന്നാണ് ഷാജിക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നത്. കോഴിക്കോട് മാലൂർകുന്നിലെ വീട് ഇ.ഡിയുടെ ആവശ്യപ്രകാരം അളവെടുത്തപ്പോഴാണ് അനധികൃത നിർമ്മാണം ശ്രദ്ധയിൽപ്പെട്ടത്.
അനുമതി നൽകിയതിനെക്കാൾ കൂടുതൽ സ്ഥലത്ത് വീട് നിർമ്മിച്ചതിനാണ് കോഴിക്കോട് കോർപ്പറേഷൻ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്. അനധികൃത നിയമനങ്ങൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വീടിന്‍റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശക്ക് നോട്ടീസ് നൽകിയിരുന്നു.
Next Story
Adjust Story Font
16