Quantcast

മാർത്തോമ സഭയുടെ പരമാധ്യക്ഷനായി തെയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു

തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സഭയുടെ 22ാമത് മെത്രാപ്പോലീത്തയായി മാര്‍ തിയഡോഷ്യസ് അഭിഷിക്തനായത്

MediaOne Logo

  • Published:

    14 Nov 2020 5:04 AM GMT

മാർത്തോമ സഭയുടെ പരമാധ്യക്ഷനായി തെയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു
X

മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് തിയഡോഷ്യസ് സ്ഥാനമേറ്റു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സഭയുടെ 22ാമത് മെത്രാപ്പോലീത്തയായി മാര്‍ തിയഡോഷ്യസ് അഭിഷിക്തനായത്. പരിസ്ഥിതിയെ നശിപ്പിക്കുന്ന വിഷയങ്ങളിൽ സഭ കണ്ണടക്കില്ലെന്നും സ്ത്രീകളെയും കുട്ടികളെയും അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നും മാർ തിയഡോഷ്യസ് പറഞ്ഞു.

ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്ക്കോപ്പയുടെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ ആരംഭിച്ച പ്രാർത്ഥനകൾ പൂർത്തിയാക്കിയാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ മർത്തോമ സഭയുടെ പ്രൗഡിയും പെരുമയും വിളിച്ചോതുന്ന ചടങ്ങിൽ ആശുപത്രിയിൽ നിന്നെത്തിയ മാർ ക്രിസ്‌റ്റോസം വലിയ മെത്രാപ്പൊലീത്ത അടക്കം നിരവധി വൈദികർ പങ്കെടുത്തു. പരമാധ്യക്ഷനായി അധികാരമേറ്റെടുത്ത തിയോഡേഷ്യസ് മെത്രാപ്പൊലീത്ത ഭരണഘടനയിലും വിശ്വാസത്തിലും ഉറച്ച് നിൽക്കാൻ സഭയോടും സമൂഹത്തോടും അഹ്വാനം ചെയ്തു.

11 മണിയോടെ നടന്ന അനുമോദന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ , കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ തുടങ്ങിയവരും വിവിധ മത - സാമുദായിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജനപ്രതിനിധികളുമടക്കം നിരവധി പ്രമുഖർ മെത്രാപ്പൊലീത്തയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു.

TAGS :

Next Story