കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; വികസന പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമമെന്ന് തോമസ് ഐസക്
കിഫ്ബിയ്ക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര സർക്കാരിന്‍റെ ഒത്താശയുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു
ഭരണഘടനാ സ്ഥാപനങ്ങളും കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരിനെ ലക്ഷ്യം വയ്ക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണ്. ലൈഫ് ഉള്‍പ്പടെയുള്ള വികസന പദ്ധതികളെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി
കിഫ്ബിയ്ക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര സർക്കാരിന്‍റെ ഒത്താശയുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. കിഫ്ബിയുടെ വായ്പ എടുക്കൽ ഭരണഘടന വിരുദ്ധമാണെന്നാണ് സിഎജി റിപ്പോർട്ട് ഇതിന്‍റെ തെളിവാണ്.
1999 മുതൽ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയിൽ ഇൻസ്പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020 ലെ കരട് റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെതിരെ സി ആൻഡ് എ ജിയും ഇ ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
Adjust Story Font
16