Quantcast

മലങ്കര സഭാ തര്‍ക്കം; ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറിയതോടെ സർക്കാർ പ്രതിരോധത്തിൽ

ഇരു സഭകളും തമ്മിൽ ചർച്ച തുടരുന്ന സാഹചര്യത്തിൽ കോതമംഗലം പള്ളി ഏറ്റെടുക്കാൻ മൂന്ന് മാസം സമയം വേണമെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം

MediaOne Logo

  • Published:

    14 Nov 2020 5:28 AM GMT

മലങ്കര സഭാ തര്‍ക്കം; ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറിയതോടെ സർക്കാർ പ്രതിരോധത്തിൽ
X

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാനുള്ള ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് സഭ പിൻമാറിയതോടെ സർക്കാർ പ്രതിരോധത്തിൽ. സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വാസ്തവ വിരുദ്ധമാണെന്ന് ഓർത്തഡോക്സ് സഭ ഹൈക്കോടതിയെ അറിയിക്കും. മലങ്കര സഭ തർക്കത്തിൽ സമവായ ശ്രമങ്ങൾ തുടരണമെന്ന് യാക്കോബായ സഭ നേതൃത്വം പ്രതികരിച്ചു.

ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ചർച്ച ചൂണ്ടിക്കാട്ടി കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള വിധി നടപ്പിലാക്കാൻ സമയം നീട്ടി വാങ്ങാനായിരുന്നു സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായാണ് ഇരുസഭകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമാകും വരെ കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന ധാരണയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്ന ഓർത്തഡോക്സ് സഭ ചർച്ചകളിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചു. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ ആരോപണം. കോടതിവിധി നടപ്പാക്കിയ ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് ഓർത്തഡോക്സ് സഭ നിലപാട്.

ഇതോടെ ചർച്ചയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടി സാവകാശം തേടാനുള്ള സർക്കാർ ശ്രമത്തിന് കോടതിയിൽ നിന്ന് തന്നെ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാടിനെതിരെ യാക്കോബായ സഭ നേതൃത്വം രംഗത്തെത്തി. സർക്കാർ വിളിച്ച ചർച്ചകളിൽ നിന്ന് വിട്ട് നിന്ന ഓർത്തഡോക്സ് സഭ നേതൃത്വം തന്നെ പിന്നീട് ആവശ്യപ്പെട്ട ശേഷമാണ് തുടർ ചർച്ചകൾ നടന്നത്.

കേന്ദ്രസേനയെ രംഗത്തിറക്കി കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന നിലപാട് ഓർത്തഡോക്സ് സഭ മുന്നോട്ട് വെക്കും. പള്ളി ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടായാല്‍ കൂടുതൽ വിശ്വാസികളെ രംഗത്തിറക്കി പ്രതിരോധം തീർക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം.

TAGS :

Next Story