ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ഒരു ദിവസം 1000 പേർക്ക് ദര്‍ശനത്തിന് അനുമതി
സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി. കോവിഡ് പ്രോട്ടോക്കോളും കർശന നിയന്ത്രണങ്ങളും പാലിച്ചാണ് ഭക്തർ സന്നിധാനത്തേക്ക് എത്തിയത്. ഒരു ദിവസം 1000 പേർക്കാണ് നിലവില്‍ ദർശനത്തിന് അനുമതി. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മഹാമാരിയുടെ കാലത്ത് മല കയറിയെത്തിയവർക്ക് ദർശന പുണ്യമേകി പുലർച്ചെ അഞ്ചുമണിയോടെയാണ് ശബരിമല നട തുറന്നത്. വൃശ്ചിക പുലരിയിൽ ജനനിബിഡമാവേണ്ടിയിരുന്ന സന്നിധാനത്ത് പക്ഷെ പതിവിന് വിപരീതമായി ഇത്തവണയെത്തിയത് വളരെ കുറച്ച് തീർത്ഥാടകർ മാത്രം . മലയാളികളെക്കാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ തീർത്ഥാടകരിൽ ഏറെയും സുഗമമായ ദർശനം സാധ്യമായെന്ന് പറഞ്ഞു .
മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു തുടങ്ങിയവർ സന്നിധാനത്തെത്തി തീർത്ഥാടന നടത്തിപ്പുകൾ വിലയിരുത്തി. ആദ്യദിവസങ്ങൾ വിലയിരുത്തിയാവും കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിപ്പിക്കുകയെന്ന് കടകംപള്ളി പറഞ്ഞു.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസത്തിൽ വെർച്ചൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ആയിരം പേർക്കാണ് ദർശനത്തിന് അവസരം . ശനി - ഞായർ ദിവസങ്ങിലും മണ്ഡല പൂജ മകര വിളക്ക് ദിവസങ്ങളിൽ കൂടുതൽ പേരെ അനുവദിക്കും.
Adjust Story Font
16