Quantcast

കടക്കെണി കാരണം വാടകവീട്ടിലേക്ക് പോകാനാകില്ല; മഹിളാ മാളില്‍ സംരംഭകയുടെ പ്രതിഷേധ സമരം

കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തുറന്ന ഷോപ്പിലെ വൈദ്യുതി മാനേജ്മെന്‍റ് കട്ട് ചെയ്തതായും ഫസ്ന പറഞ്ഞു

MediaOne Logo

  • Published:

    17 Nov 2020 1:15 AM GMT

കടക്കെണി കാരണം വാടകവീട്ടിലേക്ക് പോകാനാകില്ല; മഹിളാ മാളില്‍  സംരംഭകയുടെ പ്രതിഷേധ സമരം
X

മഹിളാ മാളില്‍ രാത്രിയില്‍ സംരംഭകയുടെ പ്രതിഷേധ സമരം. കടക്കെണി കാരണം വാടക വീട്ടിലേക്ക് പോകാന്‍ നിവൃത്തിയില്ലാത്തതിനാല്‍ മകള്‍ക്കൊപ്പം ഷോപ്പില്‍ കഴിയുകയാണ് ഫസ്ന. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തുറന്ന ഷോപ്പിലെ വൈദ്യുതി മാനേജ്മെന്‍റ് കട്ട് ചെയ്തതായും ഫസ്ന പറഞ്ഞു. പത്ത് ലക്ഷം മുടക്കി മഹിളാ മാളില്‍ തുടങ്ങിയ സംരംഭം തകര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയിലായിരിക്കുകയാണ് ഫസ്നയും മക്കളും.

വലിയ പ്രതീക്ഷയോടെയാണ് ഫസ്ന മഹിളാ മാളില്‍ ഷോപ്പ് തുടങ്ങിയത്. പക്ഷേ, എല്ലാം തകിടം മറിഞ്ഞു. രണ്ട് പെണ്‍മക്കളുമായി കുറ്റിക്കാട്ടൂരില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു ഫസ്ന. ഒരു വര്‍ഷമായി വാടക മുടങ്ങി. വാടക വീട്ടിലേക്ക് തിരിച്ചുപോവാനാവാത്തതിനെ തുടര്‍ന്നാണ് ഷോപ്പില്‍ തങ്ങാന്‍ തീരുമാനിച്ചതെന്ന് ഫസ്ന പറഞ്ഞു.

ഷോപ്പിനായി കടം വാങ്ങിയ പത്ത് ലക്ഷം.ഒന്നും തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥ. കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് കട തുറന്നെങ്കിലും ഒരാഴ്ചയായപ്പോഴേക്കും മാനേജ്മെന്‍റ് വൈദ്യുതി കട്ട് ചെയ്തതും തിരിച്ചടിയായെന്ന് ഫസ്ന പറഞ്ഞു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമായി എന്തു ചെയ്യുമെന്ന് അറിയാതെ കഴിയുകയാണ് ഫസ്ന.

TAGS :

Next Story