എഴുന്നൂറിലധികം വര്‍ഷം പഴക്കമുള്ള ആറ്റിങ്ങല്‍ കൊട്ടാരത്തിന്‍റെ മുഖമണ്ഡപത്തിന്‍റെ ഒരുഭാഗം പൊളിഞ്ഞുവീണു
കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടികള്‍ മുന്നോട്ട് പോയിട്ടില്ല
എഴുന്നൂറിലധികം വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം ആറ്റിങ്ങല്‍ കൊട്ടാരത്തിന്‍റെ മുഖമണ്ഡപത്തിന്‍റെ ഒരുഭാഗം പൊളിഞ്ഞുവീണു. അവശേഷിക്കുന്ന ഭാഗവും അടര്‍ന്ന് വീഴുന്ന നിലയിലാണ്. കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടികള്‍ മുന്നോട്ട് പോയിട്ടില്ല.
ആറ്റിങ്ങലിന്‍റെ തലയെടുപ്പാണ് ഈ കൊട്ടാരവും അതിനുമുന്നിലെ മണ്ഡപക്കെട്ടും. എ.ഡി.1305ലാണ് കൊട്ടാരം നിര്‍മിച്ചതെന്നാണ് ചരിത്രം. തിരുവിതാംകൂർ രാജവംശത്തിന്‍റെ അമ്മ വീടെന്നാണ് കൊട്ടാരം അറിയപ്പെടുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ശ്രദ്ധേയമായ ഏടായ ആറ്റിങ്ങല്‍ കലാപത്തിന് പശ്ചാത്തലവും ഈ കൊട്ടാരമാണ്. സംരക്ഷണമില്ലാതെ കിടന്നിരുന്ന കൊട്ടാരത്തിന്‍റെ മുഖമണ്ഡപത്തിന്‍റെ ഒരു ഭാഗം കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണു. മറ്റ് ഭാഗങ്ങളും നാശത്തിന്‍റെ വക്കിലാണ്.
സംരക്ഷിത സ്മാരകം ആക്കുന്നതിനായി സംസ്ഥാന ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ നടപടികളായിട്ടില്ല. കൊട്ടാരം സംരക്ഷിക്കാന്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ഈ ചരിത്ര സ്മാരകം നാമാവശേഷമാകും.
Adjust Story Font
16