കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതികാര മാലാഖയായി പ്രവർത്തിക്കലല്ല പ്രോസിക്യൂഷന്‍റെ ജോലിയെന്ന് ഹൈക്കോടതി
നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം
കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതികാര മാലാഖയായി പ്രവർത്തിക്കലല്ല പ്രോസിക്യൂഷന്‍റെ ജോലിയെന്ന് ഹൈക്കോടതി. നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കോടതിയും പ്രോസിക്യൂഷനും പ്രതി ഭാഗം അഭിഭാഷകനും നിർവഹിക്കേണ്ട ചുമതലകളെ കുറിച്ചും ഹൈക്കോടതി ഓർമ പെടുത്തി.
സത്യം പുറത്തു കൊണ്ടുവരാനും നീതി നിർവഹിക്കപ്പെടാനുമുള്ള കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. വ്യക്തിപരമായ താൽപര്യങ്ങളിൽ നിന്നും മുൻധാരണകളിൽ നിന്നും മോചിപ്പിക്കപ്പെടാൻ ജഡ്ജിമാർ പരിശ്രമിക്കണം . വൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്നും കോടതി വ്യക്തമാക്കി. നീതി നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന്‍റെ ചെയ്യേണ്ടത്. പ്രതിഭാഗം അഭിഭാഷകരുടെ വൻ സാന്നിധ്യവും കോടതിയിലെ അന്തരീക്ഷവുമൊന്നും ബാധിക്കാത്ത തഴക്കമുള്ളയാളാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെന്ന് ഉറച്ച വിശ്വാസമുണ്ട്.
തന്‍റെ കക്ഷിയോട് അനുഭാവം പുലർത്തേണ്ടതാണെങ്കിലും സത്യം വെളിച്ചത്തു കൊണ്ടുവരാനുള്ള രേഖകൾ നൽകി കോടതിയെ സഹായിക്കേണ്ടയാളാണ് അഭിഭാഷകൻ. കോടതിയോട് വലിയ ബാധ്യതയുള്ള കോടതി ഓഫീസറാണ് അദ്ദേഹം. ഇക്കാര്യങ്ങൾ വ്യക്തമായി അറിയുന്ന അഭിഭാഷകനാണ് പ്രതിഭാഗത്തുള്ളതെന്നതിൽ സംശയമില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് മൂന്ന് സംവിധാനങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്‍റെ അനിവാര്യത കോടതി ചൂണ്ടിക്കാട്ടിയത്.
Adjust Story Font
16