മുന്‍മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം; ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തും
മന്ത്രിമാരായിരുന്ന ശിവകുമാറിനും കെ ബാബുവിനും കോഴ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്‍റെ ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുന്നത്
ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചു. കേസിന്‍റെ വിശദാംശങ്ങള്‍ തേടി ഗവർണർ വിജിലന്‍സ് ഡയറക്ടറെ വിളിച്ചുവരുത്തും. മന്ത്രിമാരായിരുന്ന ശിവകുമാറിനും കെ. ബാബുവിനും കോഴ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്‍റെ ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
മുന്‍മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി അനിവാര്യമാണ്. ഇതിന് സര്‍ക്കാര്‍ അനുമതി തുടങ്ങിയതോടെയാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ്കുമാറില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം നടപടി സ്വീകരിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ബാര്‍ കോഴയില്‍ പ്രതിപക്ഷ നേതാവിന് എതിരെ കേസ് എടുക്കാന്‍ ഇന്നലെ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ബിജു രമേശിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ചന്ദ്രിക പത്രത്തിന്‍റെ അക്കൌണ്ട് വഴി അഴിമതിപ്പണം വകമാറ്റിയെന്ന കേസില്‍ മുന്‍ ഇബ്രാഹിംകുഞ്ഞിനെതിരെയും കേസ് എടുക്കാനും അനുമതി തേടിയിട്ടുണ്ട്. അതിലും വിജിലന്‍സ് ഡയറക്ടറുടെ അഭിപ്രായം ഗവര്‍ണര്‍ തേടും. എന്നാല്‍ രാഷ്ട്രീയമായും നിയമപരമായും സര്‍ക്കാര്‍ തീരുമാനത്തെ നേരിടുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞു. കെ.എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.
Adjust Story Font
16