Quantcast

തറക്കല്ലിട്ടിട്ട് 5 വര്‍ഷം; വിഴിഞ്ഞത്ത് എന്ന് കപ്പൽ അടുക്കും?

ആയിരം ദിവസം കൊണ്ടു പൂർത്തിയാക്കുമെന്ന് അദാനി അവകാശപ്പെട്ട പദ്ധതിയിൽ പകുതി നിർമ്മാണമാണ് ഇതുവരെ നടന്നത്

MediaOne Logo

  • Published:

    5 Dec 2020 1:37 AM GMT

തറക്കല്ലിട്ടിട്ട് 5 വര്‍ഷം; വിഴിഞ്ഞത്ത് എന്ന് കപ്പൽ അടുക്കും?
X

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടിട്ട് ഇന്ന് 5 വർഷം പൂർത്തിയായി. ആയിരം ദിവസം കൊണ്ടു പൂർത്തിയാക്കുമെന്ന് അദാനി അവകാശപ്പെട്ട പദ്ധതിയിൽ പകുതി നിർമ്മാണമാണ് ഇതുവരെ നടന്നത്. ഏറ്റവും പ്രധാനപ്പെട്ട പുലിമുട്ടിന്‍റെ 23 ശതമാനം മാത്രമാണ് പൂർത്തിയായത്.

ഓഖി ചുഴലിക്കാറ്റ് വീശിയതും പാറക്ഷാമവും കാരണമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഇപ്പോൾ പാറ ലഭിക്കുന്നതു കാരണം പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 7000 മെട്രിക് ടൺ പാറ വിഴിഞ്ഞത്തെത്തുന്നുണ്ട്. എന്നാലും 3.1 കിലോമീറ്റർ പൂർത്തിയാകേണ്ട പുലിമുട്ടിന്‍റെ 700 മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. കരാർ പ്രകാരം പദ്ധതി വൈകിയാൽ സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ടതാണ്. പക്ഷേ അദാനിക്കായി ആ വ്യവസ്ഥ സർക്കാർ എടുത്തു മാറ്റി.

പോർട്ട് ഓപ്പറേഷൻസ് ബിൽഡിങ് ഉദ്ഘാടനം കഴിഞ്ഞു. കണ്ടെയ്നർ ബർത്തുകളുടെ പൈലിംഗ് പൂർത്തിയായി. ബീമുകൾ ഘടിപ്പിച്ച് സ്ലാബുകൾ ഇനി നിരത്തണം. എട്ട് കണ്ടെയ്നർ ക്രെയിനുകളുടെയും 24 യാർഡ് ക്രെയിനുകളുടെയും നിർമാണം പുരോഗമിക്കുന്നു. ഇനി കാണേണ്ടത് ഒന്നു മാത്രം. ഒന്നാം ഘട്ടം പൂർത്തിയാക്കി വിഴിഞ്ഞത്ത് എന്ന് കപ്പലടുക്കും.

TAGS :

Next Story