Quantcast

അഭിമാനമായി ചോയ്സ് സ്കൂള്‍; സി.ബി.എസ്.ഇ റാങ്കിംഗില്‍ ഒന്നാമത്

എഡ്യുക്കേഷൻ വേൾഡ്‌ ഇന്ത്യ റാങ്കിങ്‌ 2020–21 (ഇഡബ്ല്യുഐഎസ്‌ആർ)ൽ സി.ബി.എസ്.ഇ വിഭാഗത്തില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ചോയ്സ് സ്കൂള്‍ കൊച്ചി

MediaOne Logo

  • Published:

    8 Dec 2020 10:50 AM GMT

അഭിമാനമായി ചോയ്സ് സ്കൂള്‍; സി.ബി.എസ്.ഇ റാങ്കിംഗില്‍ ഒന്നാമത്
X

രാജ്യത്തെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ ഇടം പിടിച്ച് കൊച്ചിയിലെ ചോയ്സ് സ്കൂള്‍. എഡ്യുക്കേഷൻ വേൾഡ്‌ ഇന്ത്യ റാങ്കിങ്‌ 2020–-21 (ഇഡബ്ല്യുഐഎസ്‌ആർ)ൽ സി.ബി.എസ്.ഇ വിഭാഗത്തില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ചോയ്സ് സ്കൂള്‍. അതേസമയം ഇന്ത്യയില്‍‌ 14ാം സ്ഥാനവും നേടി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി ഫോറിന്‍റെ സഹകരണത്തോടെ വിദ്യാഭ്യാസ മാസികയായ എഡ്യുക്കേഷന്‍ വേള്‍ഡ‍ും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. രാജ്യത്തെ മികച്ച 2,000 സ്കൂളുകളെ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് ചോയ്സ് സ്കൂള്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്.

1991ല്‍ സ്ഥാപിതമായ ചോയ്സ് സ്കൂളില്‍ ഇപ്പോള്‍‌ 3200 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പഠന,പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്കൂള്‍ മുന്‍പന്തിയിലാണ്. കൊച്ചിയെ കൂടാതെ കോഴിക്കോട്, തിരുവല്ല എന്നിവിടങ്ങിലും ചോയ്സ് സ്കൂളിന് കാമ്പസുകളുണ്ട്. ചേവായൂരിലും വെള്ളലശ്ശേരിയിലുമാണ് കോഴിക്കോടുള്ള ചോയ്സ് സ്കൂളിന്‍റെ മറ്റ് കാമ്പസുകള്‍. ചോയ്സ് കോഴിക്കോടിലെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

ചോയ്സ് സ്കൂള്‍ കോഴിക്കോട്

കോട്ടയം പള്ളിക്കൂടം സ്കൂള്‍, ജീകെ വേള്‍ഡ് സ്കൂള്‍ വെള്ളൂര്‍, കുര്യാക്കോസ് ഏലിയാസ് സ്കൂള്‍ കോട്ടയം, ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ കൊച്ചി എന്നീ സ്കൂളുകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

TAGS :

Next Story