Quantcast

കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ

ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ 5000 ലധികം ഇരട്ട റേഷൻ കാർഡ് ഉടമകളെയാണ് ഭക്ഷ്യ വകുപ്പ് കണ്ടെത്തിയത്

MediaOne Logo

  • Published:

    14 Dec 2020 1:27 AM GMT

കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ
X

കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ 5000 ലധികം ഇരട്ട റേഷൻ കാർഡ് ഉടമകളെയാണ് ഭക്ഷ്യ വകുപ്പ് കണ്ടെത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായാണ് ഇവർക്ക് റേഷൻ കാർഡ് ഉള്ളത്. ഇവരുടെ പട്ടിക തയ്യാറാക്കി നോട്ടിസ് നൽകുന്ന നടപടിക്രമങ്ങൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചു.

ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ 5000ൽ അധികം പേർക്ക് കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും റേഷൻ കാർഡുകൾ ഉള്ളതായാണ്‌ കണ്ടെത്തൽ .കേരളത്തിലും തമിഴ് നാട്ടിലും റേഷൻ കാർഡുള്ള 2500 ഉപഭോക്താക്കളെ ഉടുമ്പൻചോല താലൂക്കിൽ മാത്രം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഇവർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന റേഷൻകടകൾ മുഖാന്തിരം നോട്ടീസ് അയച്ച് റേഷൻ കാർഡ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായി റേഷൻ കാർഡ് ഉടമകൾ ആധാറുമായി കാർഡ് ലിങ്ക് ചെയ്യുന്ന നടപടികൾ പുരോഗമിച്ച് വരികയാണ്. ആധാർ ലിങ്കിങ് നടന്നപ്പോഴാണ് ഇരട്ട റേഷൻ കാർഡ് ഉടമകളെ കണ്ടെത്തിയത്.

TAGS :

Next Story