Quantcast

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി

ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമർശങ്ങള്‍ക്കെതിരെയോ നടപടികൾക്കെതിരെയോ പരാതിയുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുകയില്ല

MediaOne Logo

  • Published:

    15 Dec 2020 7:23 AM GMT

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി
X

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമർശങ്ങള്‍ക്കെതിരെയോ നടപടികൾക്കെതിരെയോ പരാതിയുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുകയില്ല, മറിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഏകപക്ഷീയമായാണ് പെരുമാറി, ഇരക്കെതിരെ മോശം പരാമ൪ശം നടത്തി, പല പ്രധാന മൊഴികളും രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് സംസ്ഥാന സ൪ക്കാ൪ ജഡ്ജിയെ മാറ്റാൻ അനുമതി തേടിയത്. ആവശ്യം തള്ളിയ സുപ്രിം കോടതി ജഡ്ജിക്കെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കരുതെന്ന് സ൪ക്കാറിനെ വിമ൪ശിച്ചു. ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. കേസ് വേറെ കോടതിയിലേക്ക് മാറ്റാനുമാകില്ല. ജഡ്ജിയുടെ പരാമ൪ശങ്ങളിലോ നടപടികളിലോ പരാതിയുണ്ടെങ്കിൽ ഉയ൪ന്ന കോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

പ്രതിയുടെ മേലുള്ള കുറ്റകൃത്യങ്ങൾ തിരുത്തണമെങ്കിലും ഹൈകോടതിയെ സമീപിക്കാവുന്നതെയുള്ളൂ. അല്ലാതെ ഇത്തരത്തിൽ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുത്. ജഡ്ജിക്ക് മുൻവിധിയുണ്ടെന്ന് തെളിയിക്കാൻ ഇത് മതിയായ കാരണല്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സ൪ക്കാറിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റ൪ ജനറൽ രഞ്ജിത് കുമാറാണ് ഹാജരായിരുന്നത്. ഹരജി തള്ളിയ സുപ്രിം കോടതി ഹൈകോടതി ഉത്തരവ് ശരിയാണെന്നും നിരീക്ഷിച്ചു.

TAGS :

Next Story