Quantcast

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടമരണം; ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേര്‍ക്കാന്‍ തീരുമാനം

ടിപ്പറിന്‍റെ ഉടമ മോഹനൻ അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച ശേഷമാണ് തീരുമാനം

MediaOne Logo

  • Published:

    16 Dec 2020 1:44 AM GMT

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടമരണം; ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേര്‍ക്കാന്‍ തീരുമാനം
X

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ മരണത്തിൽ അപകടമുണ്ടാക്കിയ ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേർക്കാൻ പൊലീസ് തീരുമാനം. ടിപ്പറിന്‍റെ ഉടമ മോഹനൻ അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച ശേഷമാണ് തീരുമാനം.

അപകടത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ടിപ്പർ ലോറിയുടെ സഞ്ചാര പാത പൊലീസ് വിശദമായി പരിശോധിച്ചു. ലോറി അമിത വേഗതയിലായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. പ്രതി ജോയിയുടെ അടക്കം കോൾ രേഖകൾ പരിശോധിച്ച് കൂടുതൽ വ്യക്തത വരുത്താൻ പൊലീസ് നടപടി തുടങ്ങി.

കരമന-കളിയിക്കവിള ദേശീയപാതയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്‍റെസിസിടിവി ദൃശ്യങ്ങളിലൂടെ ടിപ്പറാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. പ്രദീപിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു മരണത്തിനിടയാക്കിയ അപകടം നടന്നത്.

TAGS :

Next Story