പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം
അനീഷിൻ്റെ ഭാര്യയുടെ അമ്മാവനും പിതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന
പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിൻ്റെ ഭാര്യയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും അനീഷിൻ്റെ ഭാര്യ പിതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഒളിവിൽ പോയ ഭാര്യപിതാവിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ഇന്ന് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.
അനീഷിൻ്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടൻ്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിൻ്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. പെയിൻ്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപാണ് പെണ്‍കുട്ടി വീട് വിട്ടു വന്നത്.
Next Story
Adjust Story Font
16