Quantcast

'അശ്രദ്ധ കൊണ്ടല്ല അന്തര്‍ധാര കൊണ്ട്' ബി.ജെ.പിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനെന്ന് എം.വി ജയരാജൻ

ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ കൂടിയായ എന്‍.ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.

MediaOne Logo

Web Desk

  • Published:

    20 March 2021 10:28 AM GMT

അശ്രദ്ധ കൊണ്ടല്ല അന്തര്‍ധാര കൊണ്ട് ബി.ജെ.പിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനെന്ന് എം.വി ജയരാജൻ
X

തലശ്ശേരിയിൽ ബി.ജെ.പി സ്ഥാനാർഥി എന്‍.ഹരിദാസിന്‍റെ പത്രിക തള്ളിയ സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് വരുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ മാത്രം എങ്ങനെയുണ്ടായതെന്ന് ചോദിച്ച ജയരാജന്‍ സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ കൂടിയായ എന്‍.ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് സ്ഥാനാര്‍‌ഥിക്ക് വിനയായത്. സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ല എന്നതും പത്രിക തള്ളാന്‍ കാരണമായി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story