Quantcast

എലത്തൂരിൽ എൻ.സി.കെ സ്ഥാനാർഥിയെ മാറ്റണമെന്ന് കെ.വി തോമസും

കോണ്‍ഗ്രസ് വിമത സ്ഥാനാർഥി യു.വി ദിനേഷ് മണിയെ സ്ഥാനാർഥിയാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ ഭാരതീയ നാഷണൽ ജനദാതൾ നേതാവ് സെനിന്‍ റാഷിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2021-03-21 01:52:26.0

Published:

21 March 2021 1:56 AM GMT

എലത്തൂരിൽ എൻ.സി.കെ സ്ഥാനാർഥിയെ മാറ്റണമെന്ന് കെ.വി തോമസും
X

എലത്തൂരിലെ സ്ഥാനാർഥിയെ മാറ്റണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.വി തോമസും കോഴിക്കോട് ഡിസിസിയും. എലത്തൂരിലെ പ്രശ്നം പരിഹരിക്കാൻ സ്ഥാനാർഥിയെ മാറ്റുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് കെ.വി തോമസ് കെ.പി.സി.സി.യെ അറിയിച്ചു.

കോണ്‍ഗ്രസ് വിമത സ്ഥാനാർഥി യു.വി ദിനേഷ് മണിയെ സ്ഥാനാർഥിയാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ ഭാരതീയ നാഷണൽ ജനദാതൾ നേതാവ് സെനിന്‍ റാഷിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും കെ.വി തോമസ് ആവശ്യപ്പെട്ടു. മാണി സി കാപ്പനോട് സംസാരിച്ചതിന് ശേഷം കെ.പി.സി.സി ഇന്ന് അന്തിമ തീരുമാനമെടുക്കും.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. വിമത സ്ഥാനാര്‍ഥിയായി ദിനേശ് മണിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ പിന്തിരിപ്പിക്കാനായി ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പരിഹാര ശ്രമങ്ങള്‍ക്ക് കെ.വി. തോമസ് എത്തിയത്. അതിനിടെ, അനുനയ ചര്‍ച്ചയില്‍നിന്ന് എം.കെ.രാഘവന്‍ എം.പി ഇറങ്ങിപ്പോയി. അതേസമയം എലത്തൂരിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി രാജി ഭീഷണി മുഴക്കിയ എം.കെ രാഘവൻ എംപിക്ക് യുഡിഎഫ് കണ്‍വീനർ എംഎം ഹസന്‍ മറുപടി നല്‍കി. കോഴിക്കോട് മത്സരിക്കാൻ വന്നപ്പോൾ എം.കെ രാഘവന് നേരെയുണ്ടായ പ്രതിഷേധം ഓർമ വേണമെന്ന് ഹസന്‍ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story